രാജ്യത്ത് കപ്പല്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ പുതിയ കര്‍മ്മ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍.കൊച്ചി അടക്കമുള്ള തുറമുഖങ്ങളില്‍ കൂടുതല്‍ ആഢംബര കപ്പലുകള്‍ എത്തുന്നതിനായി വീസ നിയമങ്ങള്‍ ഇളവു ചെയ്യും. സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള ഇരുന്നൂറു തുറമുഖങ്ങളില്‍ ആഢംബര കപ്പലുകള്‍ എത്തുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് കേന്ദ്ര ഉപരിതല ജലഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
ആഢംബര നൗകയില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇതിനായി വിദേശ രാജ്യങ്ങളിലേയ്ക്ക് പോകേണ്ടിവരില്ല. രാജ്യത്തെ സമുദ്ര പരിധിയിലും പ്രധാന നദികളിലും കപ്പല്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കാണ് കേന്ദ്ര തുറുമുഖ വകുപ്പും ടൂറിസം മന്ത്രാലയവും സംയുക്തമായി രൂപം നല്‍കുന്നത്. രാജ്യത്ത് നിലവില്‍ പ്രതിവര്‍ഷം എഴുപത് ആഢംബര കപ്പലുകള്‍ മാത്രമാണ് എത്തുന്നത്. ഇത് എഴുന്നൂറാക്കാന് ലക്ഷ്യമിട്ട് ഇളവുകള്‍ പ്രഖ്യാപിച്ചാണ് പദ്ധതി നടപ്പിലാക്കുക. കൊച്ചി, മുബൈ, ചെന്നൈ, ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ മാത്രമാണ് ആഢംബരകപ്പല്‍ വരുന്നത്. കൂടുതല്‍ കപ്പല്‍ എത്തുന്നതോടെ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍.സംസ്ഥാനങ്ങള്‍ക്കു കീഴിലുള്ള തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
നിലവില്‍ ആഢംബര കപ്പല്‍ വഴി ഒന്നേമുക്കാല്‍ ലക്ഷം വിനോദ സഞ്ചാരികളാണ് രാജ്യത്ത് എത്തുന്നത്. ഇത് പത്തുവര്‍ഷത്തിനകം പതിനഞ്ച് ലക്ഷം ആക്കുകയാണ് ലക്ഷ്യം. യാത്രക്കാര്‍ക്കു ബുദ്ധിമുട്ടു ഒഴിവാക്കാന്‍ കസ്റ്റംസ് ഡിക്ളറേഷന് ഒഴിവാക്കും. ഗംഗ, ബ്രഹ്മപുത്ര നദികളില്‍ കപ്പല്‍ വിനോദ സഞ്ചാരത്തിനായി ഡ്രജിങ്ങിനായി 250 കോടി രൂപ സര്‍ക്കാര്‍ ചിലവഴിക്കും.