ഉത്തര്‍പ്രദേശിലെ റിട്ടയര്‍ഡ് പോസ്റ്റ്മാസ്റ്റര്‍ നാടിന് നല്‍കിയത് തീര്‍ത്തും വ്യത്യസ്തമായ പെരുന്നാള്‍ സമ്മാനം. മരിച്ച ഭാര്യയുടെ ഒാര്‍മ്മയ്ക്കായി താജ്മഹല്‍ പണിയുകയെന്ന സ്വപ്നം പാതിവഴിനില്ക്കെ ഫൈസുള്‍ ഹസന് ഖദ്രി നാട്ടിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി സര്‍ക്കാര്‍ സഹായത്തോടെ ഹയര്‍സെക്കണ്ടറി സ്ക്കൂള് യാഥാര്‍ഥ്യമാക്കി. ഉത്തര്‍പ്രദേശിലെ മാറിയ രാഷ്ട്രീയസാഹചര്യങ്ങളില്‍ ഏറെ പ്രധാന്യമുണ്ട് ഖദ്രിയുടെ ജീവതകഥയ്ക്ക്.
ഭാര്യയോടുള്ള പ്രണയത്തില്‍ ബുലന്ദ്്ഷഹര് സ്വദേശി ഫൈസുള്‍ ഹസന് ഖദ്രി ശരിക്കും ഒരു ചക്രവര്‍ത്തിയാണ്. അഞ്ചുവര്‍ഷം മുന്‍പ് മരിച്ച ഭാര്യ താജമുലി ബീഗത്തിന്റെ ഒാര്‍മ്മയ്ക്കായി തന്റെ പെന്‍ഷനില്‍ നിന്ന് മിച്ചംപിടിച്ച പണം കൊണ്ട് ഖദ്രി നിര്‍മ്മിക്കുന്ന താജ്്മഹലിന്റെ പണി പാതി വഴിയിലാണ്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ഖദ്രിയുടെ താജ്മഹലിനെക്കുറിച്ച് അറിഞ്ഞ് സഹായഹസ്തവുമായെത്തി. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ഒരു സ്ക്കൂള് നിര്മ്മിച്ചുനല്കണമെന്നായിരുന്നു ഖദ്രിയുടെ ആവശ്യം. തനിക്ക് ആകെയുണ്ടായിരുന്ന ഭൂമിയും സ്കൂളിനായി സൗജന്യമായി നല്കി. പണി തീരാത്ത താജ്്മഹലിന് തൊട്ടടുത്ത്. മുസ്ലീംവിഭാഗത്തില്പ്പെട്ടവര്ക്ക് മാത്രമായുള്ള സ്കൂളിന് ശ്രമിക്കണമെന്ന് മൗലവിമാര്‍ നിര്‍ദേശിച്ചെങ്കിലും ഖദ്രി തള്ളിക്കളഞ്ഞു.
സ്കൂളിന് തന്റെ ഭാര്യയുടെ പേര് നല്‍കണമെന്ന് ഖദ്രിക്ക് ആഗ്രഹമുണ്ടെങ്കിലും ആദിത്യനാഥ് സര്‍ക്കാര്‍ അനുവദിക്കുമോ എന്നറിയില്ല. ഇല്ലെങ്കിലും പരാതിയില്ല.