ജമ്മുകശ്മീരില്‍ ഡിവൈ.എസ്.പിയെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. ശ്രീനഗറില്‍ ജാമിയ മസ്ജിദിന് സമീപമാണ് വിഘടനവാദി നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖിന്റെ സുരക്ഷാഉദ്യോഗസ്ഥന് കൂടിയായ ഡിവൈ.എസ്.പി മുഹമ്മദ് അയുബ് പണ്ഡിറ്റിന് നേരെ ആക്രമണമുണ്ടായത്.
മസ്ജിദിന് സമീപം ഫോട്ടോ എടുക്കുന്നത് ചോദ്യം ചെയ്ത യുവാക്കള്‍ക്കുനേരെ ഡിവൈ.എസ്.പി വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് സംഘടിച്ചെത്തിയ നാട്ടുകാരാണ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.