കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവിനു ശിക്ഷിക്കപ്പെട്ട ജസ്റ്റിസ് സി.എസ്.കര്ണന് കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലില്‍. തടവുശിക്ഷ ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമം സുപ്രീംകോടതി ജാമ്യാപേക്ഷ നിരസിച്ചതോടെ വൃഥാവിലായി. ശിക്ഷവിധിച്ച ഏഴംഗ ബെഞ്ചിനെ സമീപിക്കാനായിരുന്നു അവധിക്കാല ബെഞ്ചിന്റെ നിര്‍ദേശം.
ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ഏഴംഗബെഞ്ചിന്റെ വിധിയിന്മേല് ഒന്നും ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിധി അവധിക്കാല ബെഞ്ചിനും ബാധകമാണ്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഇടപെടില്ല. ജാമ്യം അനുവദിക്കണമെന്നും ശിക്ഷ സ്റ്റേ ചെയ്യണമെന്നുമുളള ആവശ്യങ്ങള്‍ ഏഴംഗബെഞ്ചിനു മുന്നില്‍ തന്നെ പറയണമെന്നും കോടതി നിര്‍ദേശിച്ചു. അവധി കഴിഞ്ഞ് തുറക്കുന്ന അടുത്തമാസം മൂന്നിന് സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്ന് കര്‍ണന്റെ അഭിഭാഷകന് പ്രതികരിച്ചു.
കര്ണന് അഴിമതിയാരോപണം ഉന്നയിച്ച ജസ്റ്റിസ് സഞ്ജയ് കൗള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു ഇന്നത്തെ അവധിക്കാല ബെഞ്ച്. ഇന്നലെ രാത്രിയാണ് കര്ണന് കോയമ്പത്തൂരില്‍ അറസ്റ്റിലായത്.