E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

തമിഴ്നാട് കര്‍ഷകര്‍ വീണ്ടും സമരത്തിലേയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട് കര്‍ഷകര്‍ വീണ്ടും സമരത്തിലേയ്ക്ക്. വാഗ്ദാനം പാലിയ്ക്കാത്ത മുഖ്യമന്ത്രി എടപ്പാടി പളനിസാമി, കര്‍ഷകര്‍ക്ക് നാമമാത്രമായ തുക അനുവദിച്ച് അപമാനിച്ചുവെന്ന് കര്‍ഷക സംഘടനാ നേതാവ് അയ്യാക്കണ്ണ് ആരോപിച്ചു. സമരം അധികം വൈകാതെ പുനരാരംഭിയ്ക്കാനാണ് ഇവരുടെ ആലോചന. 

വരള്‍ച്ച മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ 57 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്. നാല്‍പ്പതിനായിരം കോടി രൂപയുടെ ധനസഹായം പ്രതീക്ഷിച്ചു നില്‍ക്കുന്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ തുച്ഛമായ തുക വച്ചു നീട്ടിയത്. ഇതാണ് കര്‍ഷകരെ വീണ്ടും പ്രകോപിപ്പിച്ചത്. ഡല്‍ഹിയിലെ സമരം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും വാഗ്ദാനങ്ങള്‍ പാലിയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലും ഇവര്‍ സമരം തുടങ്ങിയിരുന്നു. എന്നാല്‍ എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. എന്നാല്‍ അതിനു ശേഷവും നാമമാത്രമായ തുക പ്രഖ്യാപിച്ച്് പ്രശ്നത്തില്‍ നിന്ന് തലയൂരാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. 

അനുകൂലമായ തിരുമാനമെടുക്കാന്‍ വൈകിയാല്‍ സമരം പുനരാരംഭിയ്ക്കാനാണ് ഇവരുടെ ആലോചന. പാര്‍ട്ടിയിലെ ഭിന്നത മൂലം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പളനിസാമി സര്‍ക്കാരിന് കര്‍ഷക സമരം പുനരാരംഭിയ്ക്കുന്നത് വലിയ തലവേദനായകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :