E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

രാഷ്ട്രപതി തിരഞ്ഞെടുപ്പ്:കേന്ദ്രസര്‍ക്കാരിന്റെ സമവായചര്‍ച്ച ലക്ഷ്യംകണ്ടില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമവായ ചര്‍ച്ച ഫലപ്രദമായില്ല. രാഷ്ട്രപതിസ്ഥാനത്തേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ആരുടെയും പേരുകള്‍ നിര്‍ദേശിക്കാതിരുന്നതാണ് കല്ലുകടിയായത്. സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയുമായി വൈകീട്ട് മൂന്നുമണിക്ക് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. 

പൊതുസമ്മതനായ വ്യക്തിയെ സമവായത്തിലൂടെ രാഷ്ട്രപതിയാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹത്തിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ തുടങ്ങിയത് കല്ലുകടിയോടെ. കേന്ദ്രമന്ത്രിമാരും ബിജെപിയുടെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായ രാജ്്നാഥ് സിങ്, എം വെങ്കയ്യ നായ്ഡു എന്നിവരാണ് സോണിയ ഗാന്ധിയുമായി അവരുടെ ഒൗദ്യോഗിക വസതിയില്‍വെച്ച് ചര്‍ച്ച നടത്തിയത്. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ആരുടെയും പേരുകള്‍ നിര്‍ദേശിച്ചില്ല. പകരം പ്രതിപക്ഷത്തിന്‍റെ താല്‍പര്യങ്ങള്‍ ആരായുകമാത്രമാണ് ചെയ്തത്. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ആരുടെയും പേരുകള്‍ പറയാതെ സമവായം സാധ്യമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ പേരുകള്‍ നല്‍കിയാല്‍ പ്രതിപക്ഷം ചര്‍ച്ചചെയ്ത തീരുമാനമെടുക്കാമെന്നും കോണ്‍ഗ്രസ് അറിയിച്ചു. 

തികഞ്ഞ മതേതരവാദിയായ വ്യക്തിയെ മാത്രമേ അംഗീകരിക്കൂവെന്ന് സിപിഎം വ്യക്തമാക്കി. എന്‍.സി.പി, ബിഎസ്പി തുടങ്ങിയ പ്രതിപക്ഷകക്ഷി നേതാക്കളുമായും കേന്ദ്രസര‍്ക്കാര്‍ ചര്‍ച്ച നടത്തും. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ 23 ന് പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥനെ രാഷ്ട്രപതിയാക്കണമെന്ന പുതിയ ആവശ്യം ശിവേസന മുന്നോട്ടുവെച്ചിട്ടുണ്ട്. അടുത്ത മാസം പതിനേഴിനാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :