രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള സമവായ നീക്കങ്ങളുടെ ഭാഗമായി കേന്ദ്ര മന്ത്രിമാരായ രാജ്്നാഥ് സിങും എം വെങ്കയ്യ നായ്ഡുവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. പതിനൊന്ന് മണിക്കാണ് കൂടിക്കാഴ്ച്ച. സമവായത്തിലൂടെ പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമിതി പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍, ബിഎസ്പി നേതാവ് സതീഷ് മിശ്ര എന്നിവരുമായും ബിജെപി സംഘം ചര്‍ച്ച നടത്തും. ശരദ് പവാര്‍ , എന്‍ ചന്ദ്രബാബു നായ്ഡു എന്നിവരുമായി വെങ്കയ്യ നായ്ഡു ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ 23 ന് പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി സുഷമ സ്വരാജ്, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു, മെട്രോമാന് ഇ ശ്രീധരന് തുടങ്ങി നിരവധി പേരുകള്‍ എന്‍ഡിഎ ക്യാംപില്‍ നിന്ന് സാധ്യത കല്‍പ്പിക്കപ്പെടുന്നു. മഹാത്മാ ഗാന്ധിയുടെ ചെറുമകന് ഗോപാല്‍ കൃഷ്ണ ഗാന്ധി, ലോക്സഭാ മുന്‍സ്പീക്കര്‍ മീരാകുമാര്‍ എന്നിവരെയാണ് പ്രതിപക്ഷം പ്രധാനമായും പരിഗണിക്കുന്നത്. അടുത്ത മാസം പതിനേഴിന് നടക്കുന്ന തിരഞ്ഞെടുപ്പിന് ഈ മാസം 28വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം .
Advertisement