E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

യച്ചൂരിക്ക് നേരെയുണ്ടായ കൈയ്യേറ്റശ്രമത്തെ തള്ളിപ്പറഞ്ഞ് ആര്എസ്എസും ന്യായീകരിച്ച് ബിജെപിയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിക്ക് നേരെയുണ്ടായ കൈയ്യേറ്റശ്രമത്തെ തള്ളിപ്പറഞ്ഞ് ആര്‍.എസ.്എസും അക്രമികളെ പരോക്ഷമായി ന്യായീകരിച്ച് ബി.ജെ.പി ദേശീയനേതൃത്വവും. രാജ്യദ്രോഹനിലപാട് സ്വീകരിച്ചതിന്‍റെ പരിണിതഫലമാണ് അക്രമമെന്ന് ബി.ജെ.പി ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹറാവു മനോരമന്യൂസിനോട്് പറഞ്ഞു. അതേസമയം കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നിസാര കുറ്റങ്ങള്‍ ചുമത്തിയ ഡല്‍ഹി പൊലീസ് നടപടിയില്‍ ആശ്ചര്യപ്പെടാനില്ലന്ന് സീതാറാം യച്ചൂരി പ്രതികരിച്ചു. ആക്രമണം നടത്തിയ ഇരുപ്രതികളും അല്‍പംമുന്‍പ് ജാമ്യത്തിലിറങ്ങി 

അതിക്രമിച്ച് കടക്കല്‍, മനപൂര്‍വം സമാധാനാന്തരീക്ഷം തകര്‍ക്കുക എന്നിങ്ങനെ എളുപ്പം ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് പ്രതികളായ ഹിന്ദുസേനാപ്രവര്‍ത്തകര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ ചട്ടുകങ്ങളായ ഡല്‍ഹി പൊലീസിന്‍റെ നടപടിയില്‍ ആശ്ചര്യപ്പെടാനില്ലെന്നായിരുന്നു യച്ചൂരിയുടെ പ്രതികരണം. 

യച്ചൂരിയെ കയ്യേറ്റം ചെയ്ത നടപടി സി.പി.എം ക്ഷണിച്ചുവരുത്തിയ വിനയാണെന്ന് ബി.ജെ.പി ദേശീയനേതൃത്വത്തിന്‍റെ നിലപാട്. സൈനികര്‍ക്കെതിരായ സിപിഎം നേതാക്കളുടെ പരാമര്‍ശങ്ങള്‍ പലരുടെയും വികാര‌ങ്ങള്‍ വ്രണപ്പെടുത്തിയിട്ടുണ്ടാവാം എന്നാല്‍ അക്രമത്തില്‍ ബിജെപിക്കും ആര്‍ എസ് എസിനും പങ്കില്ലെന്നും ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹറാവു പറഞ്ഞു. 

യച്ചൂരിക്കുനേരെയുണ്ടായ കയ്യേറ്റശ്രമത്തെ ആര്‍ എസ് എസ് തള്ളിപ്പറഞ്ഞു. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നു. എന്നാല്‍ ഇതിന്‍റെ പേരില്‍ ആര്‍എസ്എസിന്‍റെ പേര് വലിച്ചിഴക്കുന്ന സി.പി.എം നടപടി അംഗീകരിക്കാനാവില്ലെന്നും അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കേരളത്തില്‍ ആര്‍എസ്എസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും ആരോപിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :