E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

വിലക്ക് മറികടന്ന് മന്ദ്സൗറിലെത്താന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധി കസ്റ്റഡിയില്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മധ്യപ്രദേശിലെ മന്ദ്്സൗറില്‍ വെടിയേറ്റു മരിച്ച കര്‍ഷകരുടെ ബന്ധുക്കളെ കാണാന്‍ പോയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിലക്ക് മറികടന്ന് മന്ദ്്സൗറിലേയ്ക്ക് പോകാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ വെടിവച്ച് കൊല്ലുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അതേസമയം കര്‍ഷകര്‍ക്ക് നേരെ വെടിവച്ചത് പൊലീസാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദര്‍ സിങ് പറഞ്ഞു. 

ആറ് കര്‍ഷകര്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് മന്ദ്്സൗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നതിനാല്‍ രാഹുല്‍ ഗാന്ധിക്ക് കര്‍ഷകരുടെ ബന്ധുക്കളെക്കാണാന്‍ മധ്യപ്രദേശ് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. രാജസ്ഥാനിലെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞപ്പോള്‍ ബൈക്കില്‍ യാത്ര തുടര്‍ന്നു. പിന്നിട് മധ്യപ്രദേശ് രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വച്ച് പൊലീസ് രാഹുല്‍ ഗാന്ധിയെയും സച്ചിന്‍ പൈലറ്റിനെയും കസ്റ്റഡിയിലെടുത്തു. പിന്നീട് കമല്‍നാഥ്,ദിഗ്്വിജയ് സിങ്, ജെഡിയു നേതാവ് ശരത് യാദവ് എന്നിവരെയും കസ്റ്റഡിയിലെടുത്തു. രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചതിനാലാണ് അറസ്റ്റ് ചെയ്തതെന്നും പൊലിസ് അറിയിച്ചു. മോദി പണക്കാരെ മാത്രം സഹായിക്കുകയാണെന്നും കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളല്ല വെടിയുണ്ടകളാൡണ് നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 

അതേസമയം പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്ക് നേരെ വെടിവച്ചത് പൊലീസെന്ന് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു. ഇക്കാര്യം അന്വേഷണത്തില്‍ വ്യക്തമായതായും മന്ത്രി സ്ഥിരീകരിച്ചു. വെടിവച്ചത് പൊലീസ് അല്ല എന്നായിരുന്നു മുഖ്യമന്ത്രി ശിവ്്രാജ് സിങ് ചൗഹാന്‍റെ വാദം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :