E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:56 PM IST

Facebook
Twitter
Google Plus
Youtube

More in India

പുതുച്ചേരി മുഖ്യമന്ത്രിയും കിരണ്‍ബേദിയും തമ്മിലുള്ള പോര് തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ബേദിയും തമ്മിലുള്ള പോര് തുടരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഇനി മുതല്‍ ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ അനുസരിയ്ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു. റബ്ബര്‍സ്റ്റാന്പാകാന്‍ തന്നെ കിട്ടില്ലെന്ന് ഗവര്‍ണറും തിരിച്ചടിച്ചു. 

മെഡിയ്ക്കല്‍ പിജി കോഴ്സുകള്‍ക്കുള്ള സര്‍ക്കാര്‍ സീറ്റുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ക്കെതിരെ കഴി‍ഞ്ഞ ദിവസമാണ് ലഫ്റ്റന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി നേരിട്ടിടപ്പെട്ടത്. ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ ഗവര്‍ണര്‍, വീണ്ടും കൗണ്‍സിലിംഗ് നടത്താനാവശ്യമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് മുഖ്യമന്ത്രി വി. നാരായണസ്വാമിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും ഇനി മുതല്‍ ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ അനുസരിയ്ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു. ഗവര്‍ണര്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപെടുകയാണെന്നും നാരായണസ്വാമി പറ‍ഞ്ഞു. 

എന്നാല്‍ റബ്ബര്‍ സ്റ്റാന്പാകാന്‍ തന്നെ കിട്ടില്ലെന്നായിരുന്നു കിരണ്‍ബേദിയുടെ പ്രതികരണം. ഉത്തരവാദിത്തമുള്ള ഗവര്‍ണറായി പ്രവര്‍ത്തിയ്ക്കും. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടുപെടുന്നത് ഇനിയും തുടരുമെന്ന് അവര്‍ വ്യക്തമാക്കി. ഇതോടെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോര് വരുംദിവസങ്ങളില്‍ കൂടുതല്‍ കടുക്കുമെന്ന് ഉറപ്പായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :