വോട്ടിന് പണം നല്‍കിയതിന്റെ പേരില്‍ റദ്ദാക്കിയ ആര്. കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് വൈകും. മണ്ഡലത്തിലെ സാഹചര്യം മെച്ചപ്പെട്ടിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്കി. ജനപ്രതിനിധിയുടെ ഒഴിവ് വന്നാല്‍ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ജനപ്രാതിനിത്യ നിയമത്തിലെ ചട്ടം.
വോട്ടിന് പണം നല്‍കുന്നതിന് വ്യക്തമായ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് ഏപ്രില്‍ 12ന് നടത്തേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ജനപ്രതിനിധിയുടെ ഒഴിവ് വന്നാല്‍ ആറുമാസത്തിനുള്ളില്‍ തിരഞ്ഞടുപ്പ് നടത്തണമെന്നാണ് ചട്ടം. ആറു മാസകാലവധി ഈ മാസം നാലിന് അവസാനിച്ചു. എന്നാല്‍ മണ്ഡലത്തിലെ സാഹചര്യം മെച്ചപ്പെട്ടിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്.
അണ്ണാ ഡിഎംകെയിലെ ശശികല, പനീര്‍സെല്‍വം വിഭാഗങ്ങളുടെ ശക്തിപ്രകടനമായാണ് ആര്. കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടിരുന്നത്. ശശികല വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി ടിടിവി ദിനകരനും പനീര്‍സെല്‍വം വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി ഇ. മധുസൂദനനുമായിരുന്നു മല്‍സര രംഗത്ത്.