E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ഭിലാറിൽ എവിടെ തിരിഞ്ഞു നോക്കിയാലും അവിടെ എല്ലാം പുസ്തകങ്ങൾ മാത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്തെ ആദ്യ പുസ്തക ഗ്രാമമെന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഭിലാർ. ഈ ഗ്രാമത്തിൽ പൊതുജനങ്ങൾ ഒത്തുകൂടാറുളള എല്ലായിടങ്ങളിലും ഇപ്പോൾ പുസ്തകങ്ങൾ നിറഞ്ഞുകഴി‍ഞ്ഞു. മറാഠി സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായാണ്, മഹാരാഷ്ട്ര സർക്കാരിൻറെ പുത്തൻആശയം. 

മൂന്ന് ക്ഷേത്രങ്ങൾ, രണ്ട് സ്കൂളുകൾ, ഹോംസ്റ്റേകൾ, വീടുകൾ, ഭക്ഷണശാലകൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ. മഹാരാഷ്ട്രയിലെ പ്രധാന ഹിൽസ്റ്റേഷനുകളിലൊന്നും, സ്ട്രോബറികകളുടെ നാട് എന്നും അറിയപ്പെടുന്ന ഭിലാർ എന്ന കൊച്ചുഗ്രാമത്തിലെത്തിയാൽ വായനയ്ക്ക് പ്രത്യേക ഇടം അന്വേഷിക്കേണ്ട. എവിടെനോക്കിയാലും അക്ഷരക്കൂട്ടുകൾ. 

എല്ലാം ഡിജിറ്റലാകുന്ന കാലത്താണ്, വായനയെ പ്രോൽസാഹിപ്പിക്കുന്നതിനും, മറാഠി സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിനുമായുള്ള സംസ്ഥാനസർക്കാരിൻറ പുതിയ ഉദ്യമം. ആകെ പതിനയ്യായിരത്തോളം പുസ്തകങ്ങളാണ് ഗ്രാമത്തിൽ സൗജന്യവായയ്ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവൽ,ആത്മീയഗ്രന്ഥങ്ങൾ, ചരിത്രം, ജീവചരിത്രങ്ങൾ, ആത്മകഥകൾ, പരിസ്ഥിതിപാഠങ്ങൾ, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള പുസ്തകങ്ങൾ അങ്ങനെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങൾ പലയിടങ്ങളിലായി നിരത്തിവച്ചിരിക്കുന്നു. 

സാഹിത്യകാരൻമാർ, കവികള്‍ തുടങ്ങിയവരുമായുള്ള ആശയവിനിമയം, പഠനശിബിരം, സെമിനാറുകൾ, വായനാഉൽസവം, സാഹിത്യോൽസവം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളും ഇനി ഭിലാർ ഗ്രാമത്തിൽ നിരന്തരമായി സംഘടിപ്പിക്കും. അങ്ങനെ വിനോദസഞ്ചാരത്തിന് പണ്ടേ പേരുകേട്ട ഭിലാറിൽ ഇനിയെത്തുന്ന സഞ്ചാരികൾക്ക് പുതിയ അനുഭവമാകും സമ്മാനിക്കുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :