E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി രജനികാന്ത്; പ്രഖ്യാപനം ജൂലൈയിൽ: സഹോദരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rajanikanth
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ് ചലച്ചിത്രതാരം രജനീകാന്ത് ഈ വർഷം ജൂലൈയിൽ സ്വന്തമായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് താരത്തിന്റെ സഹോദരൻ സത്യനാരായണ റാവു ഗെയ്ക്കവാദ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്ന, സൂപ്പർതാരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശരിവച്ചുകൊണ്ടാണ് ജൂലൈയിൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന വെളിപ്പെടുത്തൽ. താരം ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളിയ സത്യനാരായണ റാവു, സ്വന്തം പാർട്ടി പ്രഖ്യാപിച്ചുകൊണ്ടാകും രജനി രാഷ്ട്രീയത്തിൽ വരികയെന്നും വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പാർട്ടിയുടെ പേരും ചിഹ്നവും ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ചർച്ചകൾ നടന്നുവരികയാണെന്നും രജനിയുടെ സഹോദരൻ പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തിൽ വരണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. അദ്ദേഹം രാഷ്ട്രീയത്തിൽ വരണമെന്ന് അതിയായി ആഗ്രഹിക്കുന്ന ആരാധകരുമായും അഭ്യുദയകാംക്ഷികളുമായും ആദ്യഘട്ട കൂടിക്കാഴ്ച പൂർത്തിയാക്കിക്കഴിഞ്ഞു – അഭ്യൂഹങ്ങൾ ശരിവച്ച് സത്യനാരായണ പറഞ്ഞു.

പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിന് മുൻപ് പരമാവധി ആരാധകരെ നേരിൽക്കാണാനാണ് താരം ശ്രമിക്കുന്നതെന്നും സഹോദരൻ പറഞ്ഞു. ഇതുവരെയുള്ള പ്രതികരണം പോസിറ്റീവ് ആണെന്നതിനാൽ, ഉടൻതന്നെ തമിഴ്നാട് രാഷ്ട്രീയം പുതിയൊരു യുഗത്തിലേക്കു പ്രവേശിക്കുമെന്ന് കരുതാം– സത്യനാരായണ പറഞ്ഞു. രാഷ്ട്രീയരംഗം ശുദ്ധീകരിക്കുക എന്നതാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ലക്ഷ്യമെന്നും സഹോദരൻ പറഞ്ഞു. സർക്കാരിന്റെ പദ്ധതകൾക്ക് വൻ തുകകളാണ് വകയിരുത്തുന്നത്. ഇതുപക്ഷേ ദരിദ്രരായ ജനങ്ങളിലേക്ക് എത്തുന്നില്ല. ക്ഷേമപദ്ധതികളാകട്ടെ അർഹതപ്പെട്ടവരിലേക്കും എത്തുന്നില്ല – സത്യനാരായണ പറഞ്ഞു.

രാഷ്ട്രീയത്തിൽ വരുന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിലേക്കു വെളിച്ചം വീശുന്ന സൂചനകൾ താരം പലകുറി നൽകിയിരുന്നു. അടുത്തിടെ ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിലവിലെ രാഷ്ട്രീയ സംവിധാനത്തെ വിമർശിച്ച രജനി, താൻ രാഷ്ട്രീയത്തിൽ വരണമെന്ന് ദൈവം തീരുമാനിച്ചാൽ അതു നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. അഞ്ചു ദിവസത്തോളം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിൽ ‘യുദ്ധസജ്ജരാകാൻ’ രജനീകാന്ത് നൽകിയ ആഹ്വാനം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. 

എംജിആർ മുതൽ ജയലളിത വരെയുള്ള താരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴക രാഷ്ട്രീയ ചരിത്രമാണ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുമ്പോൾ രജനിക്കു മുന്നിലുള്ളത്. പരമ്പരാഗതമായി ചലച്ചിത്ര താരങ്ങൾക്കു വൻ വേരോട്ടം ലഭിച്ചിട്ടുള്ള തമിഴ് രാഷ്ട്രീയത്തിലേക്കുള്ള രജനീകാന്തിന്റെ വരവിനെ ദ്രാവിഡ പാർട്ടികളും ബിജെപി, കോൺഗ്രസ് തുടങ്ങിയ ദേശീയ പാർട്ടികളും ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.

താരത്തെ സ്വന്തം പാളയത്തിലെത്തിക്കാൻ പാർട്ടികൾ കച്ചമുറുക്കുന്നതിനിടെ മോദി–രജനീകാന്ത് കൂടിക്കാഴ്ചയെക്കുറിച്ചും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ ബിജെപി സ്വാഗതം ചെയ്തപ്പോൾ മറ്റു പാർട്ടികൾ കരുതലോടെയാണു പ്രതികരിച്ചത്. ജയലളിതയുടെ വിയോഗവും കരുണാനിധിയുടെ അനാരോഗ്യവും തമിഴ് രാഷ്ട്രീയത്തിൽ തീർത്തിരിക്കുന്ന വൻവിടവിൽ രജനീകാന്തെന്ന ജനപ്രിയ താരത്തെ പ്രതിഷ്ഠിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അങ്ങനെ, തമിഴ് ജനതയെ കാവിക്കൊടിക്കു കീഴിൽ അണിനിരത്താമെന്നും അവർ പ്രതീക്ഷിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :