രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കാനുള്ള രജനികാന്തിന്റെ നീക്കത്തെ പരോക്ഷമായി തള്ളിപ്പറഞ്ഞ് കമല്ഹാസന്. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേയ്ക്ക് വരാതിരിയ്ക്കുന്നതാണ് നല്ലതെന്ന് കമല്ഹാസന് പറഞ്ഞു. കേരള ജനത തന്നെ മലയാളിയായി കണക്കാക്കുന്നുണ്ടെങ്കിലും തനിയ്ക്ക് കേരള മുഖ്യമന്ത്രിയാകാനാകുമോ എന്നും താരം ചോദിച്ചു.
തിരിച്ചറിവ് നല്ലതാണ്. പ്രത്യേകിച്ച് രാഷ്ട്രീയത്തില്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേയ്ക്ക് വരരുതെന്ന് കമല്ഹാസന് പറഞ്ഞു. കേരള ജനത തന്നെ മലയാളിയായാണ് കണക്കാക്കുന്നത്. എന്നാല്‍ തനിയ്ക്ക് കേരളത്തിലെ മുഖ്യമന്ത്രിയാകാനാകുമോ എന്നും താരം ചോദിച്ചു. പണം സന്പാദിയ്ക്കാനുള്ള എളുപ്പമാര്‍ഗമായി ആരും രാഷ്ട്രീയത്തെ കാണരുതെന്നും കമല്ഹാസന് അഭ്യര്‍ഥിച്ചു.
രാഷ്ട്രീയ ഭരണ സംവിധാനം പാടേ തകര്‍ന്നു പോയി എന്ന രജനികാന്തിന്റെ അഭിപ്രായത്തില്‍ പുതുമയൊന്നുമില്ല. താനും ഇക്കാര്യം പലതവണ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പൂര്‍ണമായി യോജിയ്ക്കുന്നുവെന്നും കമല്‍ വ്യക്തമാക്കി.