സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും ബംഗാള്‍ ഘടകം. കോണ്‍ഗ്രസ് പിന്തുണയോടെ യച്ചൂരി രാജ്യസഭയിലെത്തുന്നതിനെ എതിര്‍ക്കുന്ന കരാട്ട് പക്ഷത്തിന് തിരിച്ചടിയാണ് ബംഗാള്‍ നേതാക്കളുടെ നീക്കം. യച്ചൂരിയെ മല്‍സരിപ്പിക്കണമെന്ന ആവശ്യവുമായി ബംഗാള്‍ ഘടകം പൊളിറ്റ് ബ്യൂറോയ്ക്ക് കത്തുനല്‍കി. വിഷയം അടുത്തമാസമാദ്യം പിബി ചര്‍ച്ച ചെയ്യും.
ബംഗാളില്‍ നിന്നുള്ള രാജ്യസഭാ അംഗമായ സീതാറാം യച്ചൂരിയുടെ കലാവധി ഒാഗസ്റ്റില്‍ അവസാനിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യച്ചൂരിയെപ്പോലെ പചരസന്പന്നനായനേതാവ് രാജ്യസഭയില്‍ തുടരണമെന്നാണ് ബംഗാള്‍ സംസ്ഥാനനേതൃത്വത്തിന്‍റെ നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടര്‍ന്ന് സിപിഎമ്മിന് പാര്‍ട്ടി നേതാവിനെ ഒറ്റയ്ക്ക് രാജ്യസഭയില്‍ എത്തിക്കാന്‍ കഴിയില്ല. സീതാറാം യച്ചൂരിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടുതവണ രാജ്യസഭാംഗമായ യച്ചൂരിയെ മല്‍സരിപ്പിക്കുന്നതില്‍ സിപിഎം നേതൃത്വത്തിനകത്ത് കടുത്ത ഭിന്നതയാണുള്ളത്. കോണ്‍ഗ്രസ് പിന്തുണയോടെ പാര്‍ട്ടി ജനറല്‍സെക്രട്ടറി തന്നെ രാജ്യസഭയിലെത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് യച്ചൂരി വിരുദ്ധ പക്ഷം വാദിക്കുന്നു. രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ രാജ്യസഭയിലേക്ക് മല്‍സരിക്കാറില്ലെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വീണ്ടും മല്‍സരിക്കാനില്ലെന്ന് യച്ചൂരി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബംഗാള്‍ ഘടകത്തിന്‍റെ ആവശ്യം പൊളിറ്റ് ബ്യൂറോ ചര്‍ച്ചചെയ്യും.