E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

കുല്‍ഭൂഷണ്‍ ജാദവിന്റെ മോചന ശ്രമങ്ങള്‍ക്ക് നിര്‍ണായകപങ്കുവഹിക്കുക മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഹേഗിലെ രാജ്യാന്തര നീതിന്യായകോടതിയില്‍ ഇനി നിര്‍ണായകപങ്കുവഹിക്കുക മലയാളി. ജാദവിനെ മോചിപ്പിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ സ്ഥാനപതിയായി പോകുന്ന വേണു രാജാമണി ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ആദ്യഘട്ടത്തില്‍ ഇന്ത്യ വിജയം നേടിയെങ്കിലും ഹേഗിലെ രാജ്യാന്തര കോടതിയില്‍ ഇനിയുള്ള നീക്കങ്ങള്‍ നിര്‍ണായകമാണ്. ചാരപ്രവര്‍ത്തനം ആരോപിച്ച് പാക് പട്ടാളകോടതി വധശിക്ഷ വിധിച്ച ജാദവിന്‍റെ മോചനത്തിനു നിയമതലത്തിലെന്നപോലെ നയതന്ത്രത്തിലും ഏറെ പരിശ്രമം അനിവാര്യമാണ്. അന്തിമവിധി ഇന്ത്യക്ക് അനുകൂലമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വേണു രാജാമണി പറഞ്ഞു. 

അതേസമയം, വിനോദസഞ്ചാരമേഖലയിലും വാണിജ്യരംഗത്തും കേരളവും നെതര്‍ലന്‍ഡ്സുമായുള്ള ബന്ധം മികച്ചതാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം നടത്തുന്ന നാലാമത്തെ രാജ്യമാണ് നെതര്‍ലന്‍ഡ്സ്. അഞ്ചുവര്‍ഷക്കാലം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയെന്ന നിലയില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിഭവന്‍ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ സന്ദര്‍ശിക്കാവുന്ന തരത്തില്‍ ജനകീയമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണ്. 

രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിപദം ഒഴിയുന്ന വേണു രാജാമണി അടുത്തമാസം 12ന് നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :