ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ കരുത്തേറിയ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന്റെ വിക്ഷേപണത്തിനൊരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ജൂണ്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരിയ്ക്കും വിക്ഷേപണം. ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എ. എസ് കിരണ്‍കുമാര്‍ അറിയിച്ചു.
ജിസാറ്റ് 19 എന്ന ഉപഗ്രഹത്തെയാണ് ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ഭ്രമണപഥത്തിലെത്തിയ്ക്കുക. നാല് ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വരെ മാര്‍ക്ക് മൂന്നിന് ബഹിരാകാശത്ത് എത്തിയ്ക്കാനാകും. ആവശ്യമെങ്കില്‍ പിന്നീട് ശേഷി വര്ധിപ്പിയ്ക്കുകയുമാകാം. നിലവില്‍ പിഎസ്എല്‍വി , ജിഎസ്എല്‍വി മാര്‍ക്ക് രണ്ട്
എന്നീ റോക്കറ്റുകളാണ് ഉള്ളത്. ഇതിന് കൂടുതല്‍ ഭാരം വഹിയ്ക്കാനാകില്ല. അതിനാല്‍ തന്നെ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന്റെ വിക്ഷേപണം നിര്‍ണായ ചുവടുവെപ്പായാണ് ശാസ്ത്രജ്ഞര്‍ കാണുന്നത്.
ഒപ്പം തദ്ദേശീയ ക്രയോജനിക് എന്ജിന് ഉപയോഗിച്ചുള്ള വിക്ഷേപണം ഒരി കൂടി പരീക്ഷിക്കപ്പെടുകയാണ്. ഇതു കൂടി വിജയിച്ചാല്‍ ജി.എസ്.എല്‍വി റോക്കറ്റിന്റെ വിശ്വാസ്യത ഒന്നുകൂടി വര്‍ധിയ്ക്കും. ഇത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചന്ദ്രയാന്‍ രണ്ട് അടക്കമുള്ള ബൃഹത് പദ്ധതികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.