E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

സുരക്ഷിതരായി പഠിക്കാനുള്ള അവകാശത്തിനായി വിദ്യാര്‍ഥിനികളുടെ നിരാഹാരസമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലൈംഗീകാതിക്രമം ഭയന്ന് പെണ്‍കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്ന ഹരിയാനയിലെ റെവാരയില്‍ സുരക്ഷിതരായി പഠിക്കാനുള്ള അവകാശത്തിനായി വിദ്യാര്‍ഥിനികളുടെ നിരാഹാരസമരം. എണ്‍പതിലധികം വിദ്യാര്‍ഥിനികള്‍ നടത്തുന്ന സമരം ഒരാഴ്ച്ച പിന്നിട്ടു. ഇതില്‍ ഇരുപത് വിദ്യാര്‍ഥിനികളാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യനില വഷയാളതിനെത്തുടര്‍ന്ന് പത്തുപേരെ ആശുപത്രിയിലേക്ക് മാറ്റി. 

സ്ത്രീ പുരുഷാനുപാതത്തിലെ വലിയ അന്തരവും പെണ്‍ഭ്രൂണഹത്യയുമെല്ലാം തുടര്‍ക്കഥയായ ഹരിയാനയുടെ മണ്ണില്‍ നിന്നാണ് പെണ്‍പ്രതിഷേധത്തിന്‍റെ പുതിയ വാര്‍ത്തയെത്തുന്നത്. പ്രൈമറി സ്കൂള്‍ മാത്രമുള്ള ഗോണ്ട ഠാപ്പ ഗ്രാമത്തിലെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് കിലോമീറ്ററുകള്‍ താണ്ടി അയല്‍ഗ്രാമത്തിലേക്ക് പോകേണ്ടതുണ്ട്. അയല്‍ഗ്രാമത്തില്‍ പഠിക്കാന്‍പോയ പെണ്‍കുട്ടി കഴിഞ്ഞമാസം ലൈംഗികാക്രമണത്തിന് ഇരയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടികളെ സ്കൂളിലയക്കുന്നത് നിര്‍ത്തി. 38 പെണ്‍കുട്ടികള്‍ക്ക് പഠനമുപേക്ഷിക്കേണ്ടിവന്നു. 

എന്നാല്‍ പാഠപുസ്തകം എന്നന്നേയ്ക്കുമായി അടച്ച് അടുക്കളയിലെ ഇരുട്ടിലൊതുങ്ങാന്‍ തയ്യാറല്ലാതിരുന്ന പെണ്‍മണികള്‍ ഗാന്ധിയന്‍ പോരാട്ടത്തിന്‍റെ പുതിയ അധ്യായം തുറന്നു. സ്കൂള്‍ ഹയര്‍സെക്കണ്ടറി നിലവാരത്തിലേക്ക് ഉയര്‍ത്തുക, സ്കൂളിലേക്കുള്ള യാത്രയില്‍ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം. വിദ്യാര്‍ഥി പ്രതിഷേധം ജനം ഏറ്റെടുത്തതോടെ വിദ്യാര്‍ഥിനികളുടെ ആവശ്യം അംഗീകരിക്കാമെന്ന് ഹരിയാനസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :