ആയിരം കോടിയുടെ ബെനാമി ഇടപാടുമായി ബന്ധപ്പെട്ട് ആര് .ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ബന്ധുക്കളുടെ വീടുകളില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തുന്നു. ഡല്‍ഹിയിലും ബീഹാറിലുമായി അന്‍പതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ്. ലാലുവിന്റെ മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതി, ഭാര്യ റാബ്്റിദേവി എന്നിവരുടെ ഭൂമിഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ലാലുവിന്റെ അടുത്ത അനുയായിയും എംപിയുമായ പി.സി ഗുപ്തയുടെ ഡല്‍ഹിയിലെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ആദായനികുതിവകുപ്പിന്റെ നൂറംഗ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്.
ഒന്നാം യു.പി.എ സര്‍ക്കാരില്‍ റെയില്‍വെ മന്ത്രിയായിരുന്ന കാലത്ത് ലാലുപ്രസാദ് യാദവ് വന്‍തോതില്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു. ബി.ജെ.പിയ്ക്ക് കോടതിയെ സമീപിക്കാമെന്നായിരുന്നു ആര്‍ജെഡിയുടെ സഖ്യകക്ഷിയായ ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിന്റെ പ്രതികരണം.