രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യത തള്ളാതെ ചലച്ചിത്ര താരം രജനികാന്ത്. ഏതു നിയോഗം ഏറ്റെടുക്കേണ്ടി വന്നാലും സത്യസന്ധമായി നിറവേറ്റുമെന്നും രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അഴിമതിയ്ക്കാരെ വച്ചുപൊറുപ്പിയ്ക്കില്ലെന്നും രജനികാന്ത് പറഞ്ഞു. കോടന്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആരാധകരെ കാണാനെത്തിയതായിരുന്നു രജനി.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രജനികാന്ത് മനസു തുറക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അഴിമതിക്കാരെ സംരക്ഷിയ്ക്കില്ലെന്ന രജനിയുടെ വാക്കുകള്‍ രാഷ്ട്രീയ പ്രവേശനം വൈകാതെ ഉണ്ടായേക്കാം എന്ന സൂചനകളാണ് നല്കുന്നുന്നത്. നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും താന്‍ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ തന്റെ പേര് വോട്ട് നേടാനായി ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇത് അംഗീകരിയ്ക്കാനാകില്ലെന്നും രജനി പറഞ്ഞു. എട്ടു വര്‍ഷത്തിന് ശേഷമാണ് രജനികാന്ത് ആരാധകരെ കാണാന്‍ നേരിട്ടെത്തിയത്.