E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ജസ്റ്റിസ് കര്‍ണന്‍ മാപ്പ് പറയില്ല; സുപ്രീം കോടതി നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സുപ്രീം കോടതിക്കെതിരെ പോരാട്ടം തുടരാനുറച്ച് ജസ്റ്റീസ് സി.എസ് കർണൻ. കോടതിലക്ഷ്യക്കേസില്‍ തടവുശിക്ഷ വിധിച്ചതിലൂടെ തന്നെ ഇംപീച്ച് ചെയ്യാനാണ് സുപ്രീംകോടതി ശ്രമമെന്ന് കാണിച്ച് ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും എം.പിമാര്‍ക്കും കത്തു നല്‍കി. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്‍റിനു മാത്രമെന്ന് ജസ്റ്റിസ് കര്‍ണന്‍റെ അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ മനോരമ ന്യൂസിനോട് പറഞ്ഞു.  കോടതയലക്ഷ്യത്തിന് ജസ്റ്റീസ് കർണൻ മാപ്പുപറയില്ലെന്നും  അഭിഭാഷകൻ  പറഞ്ഞു. സുപ്രീം കോടതി ഉത്തരവിന് നിയമസാധുതയില്ലെന്നും പിൻവലിക്കണമെന്നും കാണിച്ച് രണ്ടു അപേക്ഷകളാണ് ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്

കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി വിധിച്ച ആറുമാസത്തെ തടവിന് നിയമസാധുതയില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഉള്ള ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത് നിയമപോരാട്ടം തുടരാനാണ് കൊൽക്കത്ത ഹൈക്കോടതി ജസ്റ്റീസ് സി.എസ് കർണൻറെ തീരുമാനം. കർണാനായി കോടതിയിലെത്തുന്ന മലയാളി അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറയുടെ വിശദീകരണം ഇങ്ങനെ. കോടതിയലക്ഷ്യത്തിന് മാപ്പുപറയില്ല. കോടതികളെയോ വിധിയെയോ കർണൻ വിമർശിച്ചിട്ടില്ല. ചില ജ‍ഡ്ജിമാരെ വ്യക്തപരമായാണ് വിമർശിച്ചത്. ഇതിനെതിരെ ഇവർക്ക് നിയമനടപടിക്ക് പോകാം. എന്നാൽ കോടതിയലക്ഷ്യത്തിന് ജയിലടയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. എഫ്ഐആറോ കുറ്റപത്രമോ ഇല്ലാതെ എങ്ങനെ ശിക്ഷിക്കാനാകും. 

കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചതോടെ തന്നെ ഇംപീച്ച് ചെയ്യുകയാണെന്ന് കർണൻ വാദിക്കുന്നു. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാർലമെൻറിനാണ്. ഈ അധികാരത്തിൽ സുപ്രീം കോടതി കൈകടത്തുകയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെൻറ് അംഗങ്ങൾക്കും ജസ്റ്റീസ് സി.എസ് കർണൻ കത്തു നൽകി. 

കോടതിയലക്ഷ്യക്കേസിൽ ആറുമാസത്തെ തടവ് ശിക്ഷയാണ് സുപ്രീം കോടതി കൽക്കട്ടാ കോടതിയിലെ ജസ്റ്റീസായ സി.എസ് കർണന് വിധിച്ചത്. എന്നാൽ ഒളിവിൽ പോയ കർണനെ പിടികൂടാൻ പൊലീസിനായിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :