അണ്ണാ ഡിഎംകെയിലെ പളനിസാമി പനീര്‍സെല്‍വം പക്ഷം ധാരണയിലെത്തിയതായി സൂചന. പളനിസാമി മുഖ്യമന്ത്രിയായി തുടരാനും പനീര്‍സെല്‍വം ജനറല്‍ സെക്രട്ടറി ആകാനുമാണ് ധാരണയിലെത്തിയത്.
ദിവസങ്ങള്‍ നീണ്ട അനിശ്ചത്വത്തിന് ശേഷം അണ്ണാ ഡിഎംകെയിലെ ഒപിഎസ് ഇപിഎസ് വിഭാഗങ്ങള്‍ യോജിപ്പിലേയ്ക്ക്. ഇരു വിഭാഗവും ധാരണയിലെത്തിയതായാണ് ലഭിയ്ക്കുന്ന വിവരം. പനീര്‍സെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകും. പളനിസാമി മുഖ്യമന്ത്രിയായി തുടരും. ജയലളിതയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നതടക്കമുള്ള പനീര്‍സെല്‍വം വിഭാഗത്തിന്റെ ആവശ്യങ്ങളും മറുപക്ഷം അംഗീകരിയ്ക്കും.
യോജിപ്പിനു ശേഷം ശശികല കുടുംബവുമായി പാര്‍ട്ടിയ്ക്ക് ഒരു തരത്തിലുമുള്ള ബന്ധമുണ്ടാകില്ല. ഇക്കാര്യത്തില്‍ അന്തിമ തിരുമാനം കൈക്കൊള്ളുന്നതിനായി ഇപിഎസ് വിഭാഗം പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേരുകയാണ്. ഇതിനുശേഷമാകും ലയനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.