E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

യുപിയിൽ ഇറച്ചികടകള്‍ക്ക് ഗോസംരക്ഷണ പ്രവര്‍ത്തകര്‍ തീയിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റത്തിനു പിന്നാലെ പശുസംരക്ഷണത്തിന്‍റെ പേരില്‍ ഉത്തര്‍പ്രദേശില്‍ അക്രമസംഭവങ്ങള്‍ . ഹത്രാസില്‍ ഇറച്ചികടകള്‍ക്ക് ഗോസംരക്ഷണ പ്രവര്‍ത്തകര്‍ തീയിട്ടു. അതിനിടെ, സ്ത്രീകളെ ശല്യം ചെയ്യുവന്നവരെ ഒതുക്കാന്‍ ആദിത്യനാഥ് രൂപീകരിച്ച പൊലീസിന്‍റെ  പൂവാലവിരുദ്ധ സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങി. സ്ക്വാഡ് സദാചാരപൊലീസാണെന്ന വിമര്‍ശനവും ശക്തം

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യു.പിയില്‍ അധികാരത്തിലെത്തി രണ്ട് ദിവസത്തിനകമാണ് പശുസംരക്ഷണത്തിന്‍റെ പേരില്‍ ഇറച്ചിക്കടകള്‍ക്കെതിരെ സാമൂഹിക വിരുദ്ധര്‍ വ്യപക അക്രമങ്ങള്‍ നടത്തുന്നത്. ഹത്രാസ് ജില്ലയില്‍ ഇന്നലെ രാത്രിയാണ് ഒരു കൂട്ടമാളുകള്‍ ഇറച്ചിക്കടകള്‍ തീയിട്ടത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അക്രമികളെകണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ഗാസിയാബാദില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പത്ത് ഇറച്ചിവില്‍പ്പനശാലകളും നാല് അറവുശാലകളും തിങ്കളാഴ്ച്ച പൊലീസ് അടച്ചുപൂട്ടിയിരുന്നു. മീററ്റില്‍ ആറ് അറവുശാലകള്‍ക്ക് ഇന്ന് പൂട്ടുവീണു. 

അധികാരത്തിലെത്തിയാല്‍ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുമെന്ന് ബി.ജെ.പി തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ചിരുന്നു. അതിനിടെ, സ്ത്രീകളെ ശല്യം ചെയ്യുന്നവരെ ഒതുക്കാനായി രൂപീകരിച്ച ആന്‍റി റോമിയോ സംഘം ലക്നൗവില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. മീററ്റില്‍ നിരവരവധി പേരെ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാല്‍ ആന്‍റി റോമിയോ സംഘം സദാചാരപൊലീസായെന്ന വിമര്‍ശനം ശക്തമാണ്. സര്‍ക്കാര്‍ ഒാഫീസുകളിലും പരിസരത്തും പ്ലാസ്റ്റിക് ബാഗുകളുടെയും പാന്‍മസാലയുടെയും ഉപയോഗവും വില്‍പനയും അദിത്യനാഥ് സര്‍ക്കാര്‍ നിരോധിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :