പങ്കുവെക്കലിന്‍റെ സന്ദേശവുമായി ഇഫ്താര്‍ ടെന്‍റുകള്‍; ഒരു അറേബ്യന്‍ കാഴ്ച

tent
SHARE

പുണ്യറമസാനിൽ ഗൾഫ് രാജ്യങ്ങളിൽ സാധാരണ കാഴ്ചയാണ് ഇഫ്താർ ടെൻഡുകൾ. നോമ്പിനും പ്രാർഥനയ്ക്കുമൊപ്പം പങ്കുവയ്ക്കലിന്റെ സന്ദേശം കൂടിയാണ് ഈ ടെൻഡുകളിലെ ഇഫ്താർ സംഘമങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.  മലയാളികൾ ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഇത്തരം ഇഫ്താർ ടെൻറുകൾ ഒരുക്കുന്നത്. 

നോമ്പെടുത്ത വിശ്വാസികളാണ് ഇവരെല്ലാം. സ്വന്തം തൊഴിലടങ്ങളിൽ നിന്ന് ഇഫ്താർ ഒരുക്കാൻ ഓടിയെത്തിയവർ. നോമ്പ് തുറയ്ക്ക് മണിക്കൂറുകൾ മുന്നേ തയ്യാറെടുപ്പുകൾ തുടങ്ങും. ഭക്ഷണം പാക്കറ്റുകളിലാക്കി എത്തിക്കുന്നത് മുതൽ വിശ്വാസികൾക്ക് സുഗമമായി നോമ്പുതുറക്കാനുള്ള എല്ലാ സജ്ജീകരണങ്ങൾ ഒരുക്കും.  

ഉള്ളവൻ ഇല്ലാത്തവനെ ചേർത്തുപിടിക്കുന്ന മനോഹരകാഴ്ചയാണ് ടെൻഡുകളിലേ ഓരോ ഇഫ്താർ സംഘമങ്ങളും.  ഷാർജ കെഎംസിസിയുടെ നേതൃത്വത്തിലാണ് റോളയിലെ ഈ ടെൻഡ് ഒരുക്കിയിരിക്കുന്നത്. ദിനംപ്രതി രണ്ടായിരത്തോളം ഭക്ഷണപൊതികളാണ് ഇവിടെ വിതരണം ചെയ്യുന്നത് ജാതിമതഭേദമന്യേ എല്ലാവർക്കും ഇവിടെ വയറുനിറയെ ഭക്ഷണം കഴിക്കാം.  പല ജോലികൾ ചെയ്യുന്ന പലദേശക്കാരായ കുറഞ്ഞവരുമാനക്കാരായ ആയിരങ്ങൾക്ക് തുണയാകുകയാണ്  ഇത്തരം ഇഫ്താറുകൾ.  സാഹോദര്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും സന്ദേശമാണ് ഓരോ ഇഫ്താർ സംഗമങ്ങളും പങ്കുവയ്ക്കുന്നത്. പെരുന്നാൾ അറിയിക്കുന്ന ദിവസം വരെ ഇവരിങ്ങനെ റമസാനിലെ പുണ്യമായി ഇഫ്താർ ഒരുക്കിക്കൊണ്ടേയിരിക്കും.  

Ifthar tents at gulf

MORE IN GULF
SHOW MORE