പുതുവൽസരാഘോഷം; തൊഴിലാളികൾക്ക് സമ്മാനമായി ലഭിച്ചത് മൂന്നു കാറുകൾ

new-year-car
SHARE

പുതുവൽസരാഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾക്ക് മൂന്നു കാറുകളും ഒട്ടേറെ സ്മാർട്ട് ഫോണുകളും സമ്മാനമായി നൽകി ദുബായ് തൊഴിൽ വകുപ്പ്.  ഡിസംബർ 31ന് അൽകൂസ്, മുഹൈസിന, ജബൽ അലി, ഓർലയൻസ്, ജുമൈറ ഒന്ന്, അൽ ബദാ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരിപാടിയിലാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. പരിപാടിയിൽ പങ്കെടുത്ത ഒരു ലക്ഷത്തിലധികം പേരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയിച്ചവർക്കായിരുന്നു സമ്മാനങ്ങൾ. ദുബായ് തൊഴിൽകാര്യ വകുപ്പ് സ്ഥിരം സമിതി  ചെയർമാൻ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

തൊഴിലാളികളെ അംഗീകരിക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതിൽ ദുബായ് ഏവർക്കും മാതൃകയാണെന്നും പുതുവത്സരാഘോഷ പരിപാടികളിൽ തൊഴിലാളികളെ പങ്കാളികളാക്കുന്നതിൽ ദുബായ് തൊഴിൽകാര്യ വകുപ്പ് സ്ഥിരം സമിതി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി പറഞ്ഞു. ഇത്തരം ആഘോഷങ്ങൾ വകുപ്പും തൊഴിലാളികളും തമ്മിലുള്ള പരസ്പരം വിശ്വാസം ഗണ്യമായി  വർധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്താൻ, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ബാൻഡുകൾ അവതരിപ്പിച്ച ഡാൻസുകൾ, ഗാനമേള, നാടൻകലാപ്രകടനങ്ങൾ എന്നിവ പുതുവൽസരാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.

Part of the New Year celebrations, the Dubai Labour Department gave three cars and many smart phones as gifts to the workers

MORE IN GULF
SHOW MORE