
യുഎഇയിൽ ശൈത്യകാലം തുടങ്ങിയതോടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. സന്ദർശകർക്ക് പുത്തൻ അനുവഭമൊരുക്കാൻ വേറിട്ട വഴികൾ പരീക്ഷിക്കുകയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ. ഷാർജ നഗരമധ്യത്തിലെ പച്ചത്തുരുത്തായ അൽ നൂർ ഐലൻഡ് എക്സ്പ്ലോറർ പാസ് എന്ന പേരിൽ പ്രകൃതിയും കലയും വിനോദവും സമന്വയിപ്പിക്കുന്ന പ്രത്യേക പാക്കേജ് ഒരുക്കിയാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
ഷാര്‍ജയില്‍ അല്‍ നൂര്‍ മസ്ജിദിന് സമീപം ഖാലിദ് ലഗൂണിലാണ് അല്‍ നൂര്‍ ഐലന്‍ഡ് സ്ഥിതി ചെയ്യുന്നത്. തുരുത്തിലെ മരങ്ങൾക്ക് കേടുപാടുവരുത്താതെ പ്രകൃതിയോട് ഇണങ്ങി രൂപകൽപന ചെയ്ത പാർക്കാണിത്. എഴുപതിനായിരത്തിലേറെ മരങ്ങൾക്കും അപൂർവയിനം ചെടികൾക്കും പുറമെ വിവിധയിനം പക്ഷികളുടെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമാണ് ഇവിടം. കടൽക്കരയോട് ചേർന്ന് ഒരുക്കിയിരുന്നു
ദ സ്വിങ് എന്ന ഊഞ്ഞാലിൽ ഇരുന്നാൽ, ഷാർജ നഗരക്കാഴ്ചകൾ ആസ്വദിക്കാം. ഷാര്‍ജ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഡവലപ്മെന്‍റ് അതോറിറ്റിയായ ഷുരൂഖ് ആണ് ദ്വീപിനെ വികസിപ്പിച്ച് ഇത്തരത്തിൽ സന്ദര്‍ശന കേന്ദ്രമാക്കി മാറ്റിയത്
ഈ മനോഹരകാഴ്ചകൾ,, കൂടുതൽ ക്രിയാത്മകമായി അടുത്തറിയാനും സംവദിക്കാനുമുള്ള അവസരമാണ് എക്സ്പ്ലോറർ പാസിലൂടെ അൽ നൂർ ഐലൻഡ് വാഗ്ദാനം ചെയ്യുന്നത്. പാസിന്റെ ഭാഗമായി ഓരോ സന്ദർശകനും ദ്വീപിൽ പ്രവേശിക്കുമ്പോൾ തന്നെ ഒരു പര്യവേഷണ കിറ്റ് ലഭിക്കും. പ്രത്യേകം തയാറാക്കിയ ദ്വീപിന്റെ ഭൂപടം, ഇവിടുത്തെ ജീവജാലങ്ങളെയും സസ്യങ്ങളെയും കുറിച്ചുള്ള രസകരമായ അറിവുകൾ എന്നിയവയെല്ലാം കിറ്റിലുണ്ടാകും. ഭൂപടം പിന്തുടർന്ന് ദ്വീപിന്റെ പല ഭാഗങ്ങളിലായി മറഞ്ഞിരിക്കുന്ന കലാസൃഷ്ടികളും പ്രകൃതികാഴ്ചകളും സ്വയം കണ്ടെത്താം.
ബട്ടർഫ്ലൈ ഹൗസ്
ചിത്രശലഭങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവും മനോഹരമായ കാഴ്ചകളുമാണ് ഇവിടെ കാത്തിരിക്കുന്നത്. പരിശീലനം നേടിയിട്ടുള്ളഗൈഡിന്റെ സാന്നിധ്യത്തിൽ കുട്ടികൾക്ക് വിവിധയിനം ചിത്രശലഭങ്ങളെ അടുത്തറിയാനും അവയുടെ ജീവിതചക്രം മനസ്സിലാക്കാനും അവസരമുണ്ട്.
അൽ നൂർ ദ്വീപിലേക്കുള്ള പ്രവേശനം, ബട്ടർ ഫ്ലൈ ഹൗസിലൂടെയുള്ള ഗൈഡഡ് ടൂർ, എക്സ്പ്ലോറർ കിറ്റ് എന്നിവയെല്ലാം അടങ്ങുന്നതാണ് എക്സ്പ്ലോറർ പാസ്. മുതിർന്നവർക്കും കുട്ടികൾക്കും 75 ദിർഹമാണ് നിരക്ക്.
എക്‌സ്‌പ്ലോറർ പാസിന് പുറമേ, ദ്വീപിലേക്കുള്ള പ്രവേശനം മാത്രമുള്ള -സെൽഫ്ഗൈഡഡ് ടൂർ-, ബട്ടർ ഫ്ലൈ ഹൗസിലെ സന്ദർശനമടക്കമുള്ള 'സ്റ്റാൻഡേർഡ് പാസ്' എന്നിവയുമുണ്ട്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കുമായി info@alnoorisland.ae എന്ന വിലാസത്തിലോ 06 506 7000 & 0569929983 എന്ന നമ്പറിലോ ബന്ധപ്പെടാം.
Sharja Al Noor Island introduced Explorer Pass