ബഹ്‌റൈനിൽ ഫുട്ബോൾ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ouseph-david
SHARE

ബഹ്‌റൈനിൽ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ്  ചികിത്സയിലായിരുന്ന മലയാളി മരിച്ചു . തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ  ഔസേപ്പ് ഡേവിസ്(58) ആണ് മരിച്ചത്. ഇന്ന് രാവിലേ സൽമാനിയ മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം.  എവറസ്റ്റ് മെക്കാനിക്കൽ  കമ്പനിയിലെ ജീവനക്കാരനായിരുന്നു. അഞ്ചു ദിവസം മുൻപാണ് സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ്   അബോധാവസ്‌ഥയിലായത്. ബഹ്റെൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം  നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

Malayali died while playing football in Bahrain

MORE IN GULF
SHOW MORE