യുഎഇയിൽ ശക്തമായ കാറ്റും മഴയും; വിവിധയിടങ്ങളിൽ യെലോ, ഓറഞ്ച് അലർട്ട്

uar-rainalert
SHARE

യുഎഇയിൽ ശക്തമായ മഴ. വിവിധയിടങ്ങളിൽ യെലോ, ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. രാജ്യത്തെ സ്കൂളുകളിൽ ഓൺലൈൻ പഠന സംവിധാനം ഏർപ്പെടുത്തി.  

ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ കനത്ത മഴയിലേക്കാണ് യുഎഇ ഉറക്കം ഉണർന്നത്. ഏഴ് എമിറേറ്റുകളിലും പുലർച്ചെ വരെ ശക്തമായ മഴ ലഭിച്ചു. കഴിഞ്ഞദിവസം റാസ് അൽ ഖൈമയിൽ തുടങ്ങിയ ശക്തമായ മഴയാണ് രാത്രിയോടെ രാജ്യം മുഴുവൻ വ്യാപിച്ചത്. ഷാർജയിലും ദുബായിലും ഉൾപ്പെടെ പലയിടത്തും റോഡുകളിൽ വെളളം കയറി ഗതാഗതം തടസ്സപ്പെട്ടു. 

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. മഴ കനത്ത സാഹചര്യത്തിൽ സ്കൂളുകളിൽ ഓൺലൈൻ പഠന സംവിധാനം ഏര്പ്പെടുത്തി. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ വിദൂര തൊഴിൽ സംവിധാനം ഏർപ്പെടുത്താമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. 

അതിനാൽ മിക്ക സ്വകാര്യ സ്ഥാപനങ്ങളും ഇന്ന് തുറന്ന് പ്രവർത്തിക്കുന്നില്ല. ഇന്നും നാളെയും മൂടിക്കെട്ടിയ കാലാവസ്ഥയും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യത്ത് താപനിലയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പർവതപ്രദേശങ്ങളിൽ താപനില 14 ഡിഗ്രീ വരെ താഴുമെന്നാണ് സൂചന. വരും ദിവസങ്ങളിലും താപനിലയിൽ കാര്യമായ കുറവ് അനുഭവപ്പെടും.

Heavy rains, thunderstorms hit UAE; public safety alert issued

MORE IN GULF
SHOW MORE