ഗാസയിലെ ആയിരം കുട്ടികളെ ചികിൽസക്കായി യുഎഇയിലെത്തിക്കും

gaza-hospital
File Photo
SHARE

ഗാസയില്‍ സംഘര്‍ഷത്തെതുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ആയിരം കുട്ടികളെ ഒരാഴ്ചക്കകം ചികിൽസക്കായി യുഎഇയിലെത്തിക്കും. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെക്കുറിച്ചുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയത്തിലാണ് ഇക്കാര്യമുള്ളത്. കുട്ടികളെയും അവരുടെ കുടുംബങ്ങളെയും വൈദ്യസഹായം നല്‍കാന്‍ ഒരാഴ്ചക്കുള്ളില്‍ യുഎഇയിലെത്തിക്കാനാണ് നീക്കം. 

ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി യുഎഇയുടെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരം പ്രതിനിധി ലാന നുസൈബെ പറഞ്ഞു. അതേസമയം യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കുമെന്നും  യുഎഇ. അറിയിച്ചു . മൂന്ന് ഡീസാലിനേഷന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കും. ഗാസ മുനമ്പിലെ റാഫയിലാണ് പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നത്. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയത്തിന്റെ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് അറിയിച്ചു.

UAE Rescues 1,000 Gaza Children for Treatment

MORE IN GULF
SHOW MORE