പ്രതിരോധ മേഖലയില്‍ ഇന്ത്യ-യുഎഇ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ധാരണ

dubai-airshow
SHARE

പ്രതിരോധ മേഖലയില്‍ ഇന്ത്യ-യുഎഇ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ധാരണയായി. ദുബായില്‍ നടക്കുന്ന എയര്‍ഷോ സന്ദര്‍ശിച്ച ഇന്ത്യയുടെ പ്രതിരോധ സഹമന്ത്രി അജയ് കെ ഭട്ട് ആണ് ഇക്കാര്യം അറിയിച്ചത്. യുഎഇ പ്രതിരോധ വകുപ്പ് സഹമന്ത്രി മുഹമ്മദ് അല്‍ ബൊവാര്‍ദിയുമായി, അദേഹം കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങള്‍ തമ്മിലെ പ്രതിരോധ സഹകരണം ഇരുവരും അവലോകനം ചെയ്തു. ഇന്ത്യയിലെ അഞ്ച് ഡിഫന്‍സ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. മേഖലയുടെ സമാധാനം, ഐക്യം, സ്ഥിരത എന്നിവയ്ക്കായി ഇന്ത്യയുടെ ഉറച്ച പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി അജയ് കെ ഭട്ട് അറിയിച്ചു. 

MORE IN GULF
SHOW MORE