വൻ ജനപങ്കാളിത്തവുമായി ദുബായ് റൈഡ്; ഒഴുകിയെത്തിയത് ആയിരങ്ങള്‍

dubai-ride
SHARE

ദുബായ് റൈഡിൽ വൻ ജനപങ്കാളിത്തം. ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായി നടന്ന ദുബായ് റൈഡിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിൽ നിന്നായി ആയിരങ്ങളാണ് എത്തിയത്.  ഷെയ്ഖ് സായിദ് റോഡിൽ 12 കിലോമീറ്ററും  ഡൗൺടൗൺ ഫാമിലി റൂട്ടിൽ  നാല് കിലോമീറ്ററുമാണ് ഇത്തവണ റൈഡിനായി ഒരുക്കിയിരുന്നത്. 

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2017ൽ ആരംഭിച്ച സംരംഭമാണ് ഫിറ്റ്നസ് ചാലഞ്ച്.   30 ദിവസം തുടർച്ചയായി 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവയ്ക്കും. ഈ മാസം 26ന് ദുബായ് റണ്ണോട് കൂടി ഇക്കൊല്ലത്തെ ചാലഞ്ച് സമാപിക്കും. കഴിഞ്ഞവർഷം 22 ലക്ഷംപേരാണ് ചാലഞ്ചിൽ പങ്കെടുത്തത്. 

Thousands participated in Dubai ride

MORE IN GULF
SHOW MORE