സൗദിയിൽ എല്ലാ ഔദ്യോഗിക ഇടപാടുകളും ഇനി ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച്

saudi-cabinet
SHARE

സൗദിയിൽ എല്ലാ ഔദ്യോഗിക കാര്യങ്ങളും ഇടപാടുകളും ഇനി ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ചായിരിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 

ലോകത്തോടുള്ള സൗദിയുടെ തുറന്ന സമീപനത്തിന്റെ ഭാഗമാണ് ഇസ്ലാമിക് കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്കുള്ള മാറാനുള്ള സൗദിയുടെ തീരുമാനം. എന്നാൽ ഇസ്‌ലാമിക ശരീഅത്തിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹിജ്‌റി കലണ്ടറിനെ അടിസ്ഥാനമാക്കിയാകും കണക്കാക്കുക.

2012 ലാണ് ഔദ്യോഗീക ഇടപാടുകൾക്ക് ഗ്രിഗോറിയൻ കലണ്ടറിനെ അടിസ്ഥാനമാക്കുന്നത് സൗദി നിരോധിച്ചത്. ഹിജ്റി കലണ്ടർ അനുസരിച്ച് പ്രവർത്തിക്കണമെന്നും എല്ലാവരും അറബിയിൽ സംസാരിക്കണമെന്നുമായിരുന്നു നിബന്ധന. പിന്നീട് ചില ഔദ്യോഗികവും നിയമപരവുമായ പ്രവർത്തനങ്ങളിൽ ഗ്രിഗോറിയൻ കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള കാലയളവുകൾ പരിഗണിച്ച് തുടങ്ങിയിരുന്നു. ഗ്രിഗോറിയൻ കലണ്ടറിനെക്കാൾ പത്തോ പതിനൊന്നോ ദിവസം കുറവാണ് ഹിജ്റി കലണ്ടറിന്. 

Saudi Cabinet approves use of Gregorian calendar for official business

MORE IN GULF
SHOW MORE