ഷാർജ രാജ്യാന്തര  പുസ്തകോൽസവത്തിന് നാളെ തുടക്കം; ദക്ഷിണ കൊറിയ അതിഥി രാജ്യം

sharjah
SHARE

നാൽപത്തി രണ്ടാമത് ഷാർജ രാജ്യാന്തര  പുസ്തകോൽസവത്തിന് നാളെ തുടക്കം. നവംബർ 12 വരെ നീണ്ടു നിൽക്കുന്ന മേളയിൽ 112 രാജ്യങ്ങളിൽ നിന്നുള്ള പ്രാസധകർ പങ്കെടുക്കും. വീ സ്പീക്സ് ബുക്സ്  എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറുന്നൂറോളം എഴുത്തുകാരെത്തും. ദക്ഷിണ കൊറിയയാണ് ഇത്തവണത്തെ അതിഥി രാജ്യം.  നടി കരീനാ കപൂർ, സാമ്പത്തിക എഴുത്തുകാരി മോണിക്ക ഹാലൻ, ഷെഫ് സുരേഷ് പിള്ള, മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ഇന്ത്യയിൽ നിന്നും പുസ്തകോത്സവത്തിനെത്തും.  നൂറോളം പ്രസാധകരാണ് ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത്.  വനിതാ പ്രസാധകരെ പ്രോത്സാഹിപ്പിക്കാൻ മൂന്ന് പുരസ്കാരങ്ങൾ ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്.

MORE IN GULF
SHOW MORE