
യുഎഇയിൽ ഇന്ധന വില കുറച്ചതോടെ ടാക്സി നിരക്ക് കുറച്ച് അജ്മാൻ ട്രാൻസ്പോർട് അതോറിറ്റി. ഇതനുസരിച്ച് നവംബർ ഒന്ന് മുതൽ ടാക്സി നിരക്ക് കിലോമീറ്ററിന് 1.83 ദിർഹമായിരിക്കും.
ഒക്ടോബർ മാസത്തിലെ 1.90 ദിർഹത്തിൽ നിന്ന് ഏഴ് ഫിൽസാണ് കുറച്ചത്. തുടർച്ചയായി നാല് മാസം കൂടിയ ശേഷമാണ് രാജ്യത്ത് ഇന്ധന വില കുറഞ്ഞത്. പെട്രോൾ ലീറ്ററിന് 41 ഫിൽസും ഡീസൽ 15 ഫിൽസുമാണ് നവംബർ മാസത്തിൽ കുറച്ചത്.
With the reduction in fuel prices, taxi fares have been reduced