
യുഎഇയിൽ ഇന്ധന വില കുറഞ്ഞു. പെട്രോളിന് 41 ഫിൽസാണ് കുറഞ്ഞത്. ഇതോടെ സ്പെഷ്യൽ പെട്രോളിന് വില രണ്ട് ദിർഹം 92 ഫിൽസായി . സൂപ്പർ പെട്രളിന് മൂന്ന് ദിർഹം മൂന്ന് ഫിൽസും ഇ പ്ലസിന് രണ്ട് ദിർഹം 85 ഫിൽസുമാണ് പുതുക്കിയ വില. അതേസമയം ഡീസൽ വില 15 ഫിൽസ് കുറഞ്ഞ് മൂന്ന് ദിർഹം 42 ഫിൽസിലെത്തി. പുതിയ നിരക്ക് അർധരാത്രി പ്രാബല്യത്തിൽ വരും. തുടർച്ചയായ നാല് മാസത്തെ വിലക്കയറ്റിനുശേഷമാണ് ഇന്ധന വില കുറയുന്നത്.
പെട്രോൾ സൂപ്പർ 98 - 3.03 ദിർഹം, പെട്രോൾ സ്പെഷ്യൽ 95 - 2.92 ദിർഹം, പെട്രോൾ ഇ പ്ലസ് - 2.85 ദിർഹം, ഡീസൽ - 3.42 ദിർഹം
UAE announces petrol price drop for November 2023