റെഡിനും ഗ്രീനും പുറമെ ദുബായ് മെട്രോയ്ക്ക് പുതിയ ബ്ലൂ ലൈനും വരുന്നു

dubai-metro
SHARE

ദുബായ് മെട്രോയ്ക്ക് പുതിയ ട്രാക്ക് വരുന്നു. 30 കിലോമീറ്റർ ദൈർഘ്യമുള്ള ലൈൻ,, ബ്ലൂ ലൈൻ എന്ന് അറിയപ്പെടും. നിലവിലുള്ള റെഡ് - ഗ്രീൻ ലൈനുകളെ ബന്ധിപ്പിക്കുന്നതാണ് ബ്ലൂ ലൈൻ. പുതിയ ലൈനിന്റെ രൂപകൽപനയ്ക്കും നിർമാണത്തിനുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി ടെൻഡർ ക്ഷണിച്ചു.

30 കിലോമീറ്റർ ദൈർഘ്യം, 14 സ്റ്റേഷനുകൾ

ദുബായുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക, നഗര വളർച്ച കണക്കിലെടുത്താണ് ബ്ലൂ ലൈൻ വരുന്നത്. 30 കിലോമീറ്റർ ദൈർഘ്യത്തിൽ 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ ഉയരത്തിലും ആയിരിക്കും.  14 സ്റ്റേഷനുകൾ ഉണ്ടാകും.  ഒരു ഐക്കണിക് സ്റ്റേഷൻ ഉൾപ്പെടെ ഏഴ് എലിവേറ്റഡ് സ്റ്റേഷനുകളും ഒരു ഇന്റർചേഞ്ച് സ്റ്റേഷൻ ഉൾപ്പെടെ അഞ്ചെണ്ണം ഭൂമിക്ക് അടിയിലും ആയിരിക്കും. റെഡ് ലൈനിന്റെ കിഴക്കൻ അറ്റമായ സെന്റർപോയിന്റ് സ്റ്റേഷനും,, ഗ്രീൻ ലൈനിന്റെ തെക്കൻ അറ്റമായ ക്രീക്ക് സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് ഇലിവേറ്റഡ് സ്റ്റേഷനുകൾ വേറെയും ഉണ്ടാകും.

പദ്ധതിയുടെ റൂട്ട്, ചെലവ്, സമയപരിധി എന്നിവയൊന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ 28 ഡ്രൈവറില്ലാ ട്രെയിനുകൾക്കും 60 ട്രെയിനുകളെ ഉൾക്കൊള്ളാനാവുന്ന പുതിയ ഡിപ്പോയുടെ നിർമാണത്തിനും ടെൻഢർ ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ.

2040 അർബൻ പദ്ധതിയുടെ ഭാഗം

2009 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ദുബായ് മെട്രോ ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ്. 89.3 കിലോ മീറ്ററാണ് ദൈർഘ്യം. നഗരത്തിലെ പൊതുഗതാഗതസംവിധാനത്തിന്റെ നട്ടെല്ല്. കഴിഞ്ഞ പതിനാല് വർഷത്തിനിടെ 200 കോടിയിലേറെപേ‍ർ മെട്രോ യാത്ര നടത്തിയതെന്നാണ് കണക്കുകൾ. നിലവിൽ 129 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. റെഡ് ഗ്രീൻ ലൈനുകളിലായി 53 സ്റ്റേഷനുകളുണ്ട്.  2040 അർബൻ പദ്ധതിയുടെ ഭാഗമാണ് ബ്ലൂ ലൈൻ. 2040 ഓടെ നഗരത്തിലെ ജനസംഖ്യ 58 ലക്ഷത്തിലെത്തുമെന്ന കണക്കൂട്ടലിലൽ 2021 മാർച്ചിലാണ് 2040 അർബൻ പദ്ധതി പ്രഖ്യാപിച്ചത്.  

MORE IN GULF
SHOW MORE