
ദുരന്ത ബാധിത രാജ്യങ്ങളെ സഹായിക്കാൻ പുതിയ ഡിജിറ്റൽ പ്രതികരണ ഫ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി യുഎഇ. യുഎൻ സുരക്ഷാ കൗൺസിലെ ചർച്ചക്കിടെയാണ് പ്രഖ്യാപനം. രാജ്യാന്തര സുരക്ഷയുടെയും സമാധാനത്തിന്റെയും പരിപാലനം എന്ന വിഷയത്തിലായിരുന്നു ചർച്ച. ദുരന്തം നേരിട്ട രാജ്യങ്ങൾക്ക് എന്ത് സഹായമാണ് വേണ്ടതെന്നും എവിടെയാണ് വേണ്ടതെന്നും പ്ലാറ്റ്ഫോമിലുടെ അറിയിക്കാൻ കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ജിയോസ്പെഷ്യൽ ടൂളുകൾ എന്നിവ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
വർത്തമാനകാല പ്രതിസന്ധികളെ നേരിടാൻ നിലവിലെ സംവിധാനങ്ങൾക്ക് കഴിയില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎഇ അംബാസഡർ ലാന സാക്കി നുസൈബെ പറഞ്ഞു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യാന്തര പിന്തുണ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ യുഎഇ ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കുകയാണ്. ഇതിനായി വരും മാസങ്ങളിൽ വിവിധ സർക്കാരുകൾ, സ്വകാര്യ മേഖല, മാനുഷിക സംഘടനകൾ എന്നിവരുമായി ചേർന്നുപ്രവർത്തിക്കാനാണ് യുഎഇ ആഗ്രഹിക്കുന്നതെന്നും ലാന വ്യക്തമാക്കി.
UAE to launch new digital response platform to aid disaster-hit countries