മൗണ്ടൻ ബൈക്ക് റേസ് ദുബായില്‍; പങ്കെടുക്കേണ്ടവര്‍ ചെയ്യേണ്ടത്

mountain-bikerace
SHARE

മൗണ്ടൻ ബൈക്ക് റേസിന്റെ രണ്ടാം പതിപ്പ് അടുത്തമാസം ദുബായിൽ നടക്കും. ഒക്ടോബർ 15 ന് ദുബായ് അൽ ഖവാനീജിലെ മുഷ്‌രിഫ് പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രാക്കിലാണ് മൽസരം. ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ദുബായ് സ്‌പോർട്‌സ് കൗൺസിലാണ് റേസ് സംഘടിപ്പിക്കുന്നത്.  70,000 മരങ്ങളുള്ള വനത്തിലൂടെയാണ് മൽസരാർഥികൾ കടന്നുപോകേണ്ടത്.  

18 കിലോ മീറ്റർ ദൂരത്തിനുള്ള കമ്മ്യൂണിറ്റി വിഭാഗം , 37  കിലോമീറ്റർ ദൂരത്തിനുള്ള അമച്വർ 56 കിലോമീറ്റർ ദൂരത്തിനുള്ള പ്രഫഷണൽ വിഭാഗം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മൽസരം. സ്ത്രികൾക്കും പുരുഷൻമാർക്കും വേവ്വേറെയാണ് മൽസരം. ‌‌‌‌‌ കഴിഞ്ഞ വർഷം നടന്ന ആദ്യ പതിപ്പിൽ വിവിധ പ്രായക്കാരും വിവിധ രാജ്യക്കാരുമായ 350 റൈഡർമാരാണ് പങ്കെടുത്തത്.  സ്വദേശികളായ ഖലീഫ അൽ കഅബിയും മർവ അൽ ഹാജും പുരുഷ-വനിതാ അമച്വർ കിരീടങ്ങൾ നേടി. ഒക്ടോബർ എട്ടുവരെ റജിസ്റ്റർ ചെയ്യാം. വിലപ്പെട്ട സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 

The second edition of the mountain bike race will be held in Dubai next month

MORE IN GULF
SHOW MORE