ദുബായില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണു; രണ്ടുപേരെ കാണാതായി

aerogulf-helicopter
Image credit- Gulf News
SHARE

ദുബായിൽ പരിശീലന പറക്കലിനിടെ ഹെലികോപ്ടര്‍ കടലിൽ തകർന്നുവീണു. രണ്ടുപേരെ കാണാതായി. ബുധനാഴ്ച രാത്രി പ്രാദേശിക സമയം എട്ടരയോടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും പൈലറ്റുമാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അൽ മംക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബെൽ 212 ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്. 

രണ്ട് പൈലറ്റുമാരുള്‍പ്പടെ ഏഴുപേരാണ് കോപ്ടറിലുണ്ടായിരുന്നതെന്ന് ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഈജിപ്ത്, ദക്ഷിണാഫ്രിക്കൻ സ്വദേശികളെയാണ് കാണാതായത്. കാണാതായവര്‍ക്കായിതിരച്ചില്‍ തുടരുകയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. യുഎഇയിലെ പ്രധാന ഹെലികോപ്ടര്‍ ഓപറേറ്ററായ എയ്റോ ഗള്‍ഫിന്റേതാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍. 

Bell 212 helicopter belonging to Aerogulf crashes into sea off UAE coast

MORE IN GULF
SHOW MORE