മാവേലിയും പുലിക്കളിയും ചെണ്ടമേളവും; ഓണം ആഘോഷമാക്കി പ്രവാസി മലയാളികൾ

gulf-onam-02
SHARE

തിരുവോണം ആഘോഷമാക്കി പ്രവാസി മലയാളികൾ. അവധി ദിവസമല്ലെങ്കിലും സദ്യയും ഓണാഘോഷങ്ങളും മാറ്റിവയ്ക്കാൻ എവിടെയായാലും മലയാളി ഒരുക്കമല്ല. ഹോട്ടലുകളിലെ ആഘോഷങ്ങളുടെ ഭാഗമായാണ് യുഎഇയിൽ മിക്കവരും തിരുവോണം ആഘോഷിച്ചത്.

ഒന്നിനും ഒരു കുറവുമില്ലായിരുന്നു. ചെണ്ടമേളവും മാവേലിയും പുലിക്കളിയുമൊക്കെയായി ഗൃഹാതുരത ഉണർത്തുന്നതെല്ലാം ഹോട്ടലുകളിൽ സജ്ജമായിരുന്നു. പൂക്കളമിട്ട്, കേരള സാരിയണിഞ്ഞ് മറുനാട്ടുകാരും ആഘോഷങ്ങളുടെ ഭാഗമായി. 

യുഎഇയിലെ ഒട്ടുമിക്ക മലയാളി ഹോട്ടലുകളിലും തിരുവോണത്തിന് സദ്യ ഒരുക്കിയിരുന്നു. ഓഫിസുകൾക്ക് പ്രവർത്തി ദിവസമായതിനാൽ, പലരും ആഘോഷം ഹോട്ടലുകളിലെ സദ്യയിലൊതുക്കി. ടേക് എവേകൾക്കും വൻ തിരക്കാണ് മിക്കയിടത്തും.

പതിവിന് വിപരീതമായി ഇക്കുറി യുഎഇയിൽ തിരുവോണത്തിന് മുൻപേ ഓണാഘോങ്ങൾ തുടങ്ങിയിരുന്നു. വേനലധിക്ക് നാട്ടിൽപോയവരൊക്കെ മടങ്ങിയെത്തി തുടങ്ങിയതോടെ  യുഎഇയിൽ ഇനിയുള്ള രണ്ടുമാസക്കാലം ഓണാഘോഷങ്ങൾ നീണ്ടനിൽക്കും.

Gulf onam celebration

MORE IN GULF
SHOW MORE