മിനിബസ് കൊക്കയിലേക്ക് വീണു; 10 പര്‍വതാരോഹകര്‍ക്ക് ദാരുണാന്ത്യം; 8 പേര്‍ക്ക് പരുക്ക്

iranaccident-27
ചിത്രം:ary news
SHARE

പര്‍വതാരോഹകരുമായി സഞ്ചരിച്ച മിനിബസ് കൊക്കയിലേക്ക് വീണ് 10 പേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ വര്‍സഗാന്‍ നഗരത്തിനടുത്താണ് അപകടമുണ്ടായത്. പര്‍വത പ്രദേശത്തെ ഗ്രാമത്തിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രൈവറുള്‍പ്പടെയുള്ള പത്തുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെങ്കില്‍ മരണസംഖ്യ കുറ‍ഞ്ഞേനെയെന്നും ദൗര്‍ഭാഗ്യവശാല്‍ മിക്കവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

busaccidentvalley-27
ചിത്രം: IRNA

റോഡിന്റെ തകരാറല്ല അപകടത്തിന് കാരണമെന്നും കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു. മോശം ഡ്രൈവിങിന് പേരുകേട്ട സ്ഥലമാണ് ഇറാന്‍. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയത്ത് മിക്കവരും നടത്താറില്ലെന്നും ശ്രദ്ധക്കുറവ് കാരണമുണ്ടാകുന്ന വാഹനാപകടങ്ങള്‍ പതിവാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

10 mountaineers killed, 8 injured as minibus plunges into gorge in iran

MORE IN WORLD
SHOW MORE