സന്ദർശകർക്ക് പെരുന്നാൾ സമ്മാനമൊരുക്കി ഖത്തർ

Eid
SHARE

പെരുന്നാൾ വേളയിൽ ഖത്തറിലെത്തുന്നവർക്ക് പ്രത്യേക സ്നേഹ സമ്മാനം. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലും അബു-സംര അതിർത്തിയിലും എത്തുന്ന സന്ദർശകരെ ‘ഈദ്യ’ സമ്മാന പാക്കേജുമായി സ്വാഗതം ചെയ്യാനൊരുങ്ങിയിരിക്കുകയാണ് ഖത്തർ ടൂറിസം മേഖല. വിനോദസഞ്ചാരാനുഭവം മികച്ചതാക്കാനും സഞ്ചാരസൗഹൃദ മേഖലയായി ഖത്തറിനെ വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് ആശയം.

കുട്ടികളുടെ ആക്ടിവിറ്റി കിറ്റ്, സന്ദർശകർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന മാപ്പ്, Ooredoo സിം കാർഡ്, ഖത്തറിലെ ജനപ്രിയ ബ്രാൻഡുകളിൽ നിന്നും ലക്ഷ്യസ്ഥാനങ്ങളിൽ നിന്നുമുള്ള  പ്രത്യേക ഓഫറുകളുള്ള ഒരു ബുക്ക്‌ലെറ്റ് എന്നിവ ഈദ്യ പാക്കേജിൽ ഉൾപ്പെടുന്നു. പ്രമുഖ തീം പാർക്കുകളുടെ പ്രമോഷണൽ നിരക്കുകളും എക്സ്ക്ലൂസീവ് ഓഫറുകളിൽപ്പെടുന്നു. ഏപ്രിൽ 22 മുതൽ 30 വരെയാണ് ഈദ്യ പാക്കേജിന്റെ സാധുത.

MORE IN GULF
SHOW MORE