എല്ലാരും ഹാപ്പി!; സന്തോഷ സർവേയിൽ ഗള്‍ഫിലെ ഈ 2 നഗരങ്ങള്‍ മുൻപന്തിയിൽ

dubai-city
SHARE

ദുബായ് : സന്തുഷ്ടരായ ജനങ്ങൾ ഏറ്റവും കൂടുതൽ താമസിക്കുന്നത് എവിടെയാണെന്ന് അറിയാമോ? അത് അങ്ങ് അമേരിക്കയിലെയും സിങ്കപ്പൂരിലെയും നഗരങ്ങളിൽ മാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. യുഎസ് കേന്ദ്രീകരിച്ചുള്ള ബോസ്റ്റൻ കൺസൾട്ടിങ് ഗ്രൂപ്പ് നടത്തിയ 'സിറ്റീസ് ഓഫ് ചോയ്സ്' പഠനം പ്രകാരം യുഎഇയിലെ ദുബായ്, അബുദാബി നഗരങ്ങളും പട്ടികയിൽ മുൻപന്തിയിലാണ്. സർവേയില്‍ എട്ടാം സ്ഥാനമാണ് ദുബായിക്ക് ലഭിച്ചത്.

ജീവിതനിലവാരം, സാമ്പത്തിക അവസരങ്ങൾ തുടങ്ങി പല ഘടകങ്ങളും പരിഗണിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. 'സോഷ്യൽ ക്യാപിറ്റൽ' തലത്തിൽ വാഷിങ്ടൻ, സിംഗപ്പൂർ, സൻഫ്രാൻസിസ്കോ, ബോസ്റ്റൻ, സിയാറ്റിൽ, അറ്റ്ലാന്റ, ബാർസലോണ, ബെർലിൻ എന്നിവയെ തള്ളി ദുബായ് ഒന്നാമതെത്തി. നൂറിൽ 70 മാർക്കാണ് ദുബായ് നേടിയത്. ദൃഢമായ സാമൂഹിക ജീവിതവും നഗരത്തോട് ഹൃദയബന്ധമുള്ളവരുമാണ് ദുബായ് ജനതയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

നൂറിൽ 71 മാർക്കുമായി 'സാമ്പത്തിക അവസര തലത്തിലും' ദുബായ് ഉയർന്ന റാങ്കിലാണുള്ളത്. സംരഭകർക്കും ബിസിനസുകൾക്കും അതിജീവനം എളുപ്പമാക്കുന്ന അന്തരീക്ഷമാണ് ദുബായിലേതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജീവിതനിലവാരം, അധികാരികളുമായുള്ള ഇടപെടൽ, മാറ്റങ്ങൾ തുടങ്ങിയവയായിരുന്നു മറ്റു അളവുകോലുകൾ. സാമ്പത്തിക അവസര തലത്തില്‍ അബുദാബി 100 ൽ 73 മാർക്കാണ് നേടിയത്. അബുദാബിയുടെ ബിസിനസ് സൗഹൃദ അന്തരീക്ഷം നൂതനവും സംരഭകത്വം വളർത്തുന്നതാണെന്നുമാണ് നിരീക്ഷണം.

abu dhabi dubai get high score in happiness survey

MORE IN GULF
SHOW MORE