സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

accident-06
representative image
SHARE

റിയാദ് : സ്‌കൂൾ അവധിയാഘോഷം കഴിഞ്ഞ് റിയാദിൽ നിന്ന് ജിസാനിലേക്ക് മടങ്ങുന്നതിനിടെ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ഭർത്താവും ഭാര്യയും അവരുടെ നാല് കുട്ടികളുമാണ് മരിച്ചത്. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

അമിതവേഗമോ ഡ്രൈവറുടെ പിഴവോ മൂലമാണ് അപകടമുണ്ടായതെന്നാണ് കരുതുന്നതെന്ന് മദീന ട്രാഫിക് ഡിപാർട്ട്‌മെന്റിലെ ലോസ് ആൻഡ് റെഗുലേഷൻസ് ഡയറക്ടർ കേണൽ ഡോ. സുഹൈർ ബിൻ അബ്ദുൾ റഹ്മാൻ ഷറഫ് പറഞ്ഞു. 

ലോകത്ത് ഒന്നാം സ്ഥാനം

റോഡപകടങ്ങളുടെ എണ്ണത്തിൽ സൗദി ലോകത്ത് ഒന്നാം സ്ഥാനത്താണ്. റോഡപകടങ്ങളിൽ രാജ്യത്ത് പ്രതിദിനം 17 പേർ മരിക്കുന്നതായാണ് കണക്ക്. ഓരോ 40 മിനിറ്റിലും ഒരു മരണം. പരുക്കേറ്റവരുടെ എണ്ണം പ്രതിവർഷം 68,000 കവിഞ്ഞുവെന്നും ഭൗതിക നഷ്ടം പ്രതിവർഷം 13 ബില്യൻ റിയാൽ കവിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സൗദിയിൽ അപകടത്തിൽപ്പെട്ടവരുടെ എണ്ണം 86,000 കവിഞ്ഞിട്ടുണ്ടെന്നും ഇത് വിവിധ യുദ്ധങ്ങളിൽ ഇരയായവരുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നും കേണൽ ഷറഫ് പറഞ്ഞു. റോഡപകടങ്ങളിൽ ഇരകളാകുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. 29-ാമത് ഗൾഫ് ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Saudi Arabia: Man, wife and 4 kids killed in car crash

MORE IN GULF
SHOW MORE