വിസ്മ'യാനം'; കടൽക്കാഴ്ചകളൊരുക്കി ദുബായ് ബോട്ട് ഷോ

boat-show
SHARE

മധ്യപൂർവ ദേശത്തെയും വടക്കൻ ആഫ്രിക്ക ഉൾപ്പെട്ട വന മേഖലയിലെയും ഏറ്റവും വലിയ ബോട്ട് ഷോയ്ക്ക്  ദുബായ് ഹാർബറിൽ തുടക്കം. 250 കോടി ദിർഹം മൂല്യമുള്ള 175ലേറെ ജലയാനങ്ങളാണ് അഞ്ച് ദിവസത്തെ പ്രദർശനത്തിൽ അണിനിരന്നത്.

ആഡംബരത്തിൻറേയും വിസ്മയത്തിൻറേയും കടൽക്കാഴ്ചകളൊരുക്കുകയാണ് ദുബായ് ബോട്ട് ഷോ.  ജല​ഗതാ​ഗത മേഖലയിലെ ഏറ്റവും നൂതന ആശയങ്ങളും സാങ്കേതികവിദ്യയും  പരിചയപ്പെടാനുള്ള അവസരം.  ആഢംബര യാനങ്ങൾ മുതൽ ചെറിയ മൽസ്യ ബന്ധനബോട്ടുകൾ വരെ പ്രദർശനത്തിലുണ്ട്. 

ആ​ഗോളപ്രശസ്തമായ അസിമുത്, ഫെറെറ്റി, ഗൾഫ് ക്രാഫ്റ്റ്, പ്രിൻസസ്, സാൻ ലോറെൻസോ, സൺറീഫ്, സൺസീകർ  തുടങ്ങിയ സ്ഥാപനങ്ങളുടെ ആഢംബര ജലയാനങ്ങൾ മേളയിൽ അണിനിരന്നു. സൺസീകറിന്റെ അത്യാധുനിക യോട്ടിന് വില 36 ലക്ഷം പൗണ്ടാണ്.

യോട്ടുകൾ വാങ്ങാനും വിൽക്കാനും പ്രദർശനങ്ങളിൽ ഉൾപ്പെടാത്താനും എത്തുന്നവരുടെ ഇഷ്ടംകേന്ദ്രമാണ് ദുബായ് ബോട്ട് ഷോ.

അബെകിങ് ആൻഡ് റാസ്മുസെൻ, ബുട്ടീക് യോട്ട്, ഫിൻമാസ്റ്റർ, ഗ്രീൻലൈൻ തുടങ്ങി പുതിയ 10 ബ്രാൻഡുകൾ ഇത്തവണത്തെ പ്രദർശനത്തിലുണ്ട്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി മുപ്പതിനായിരത്തിലേറെ പേർ എത്തുമെന്നാണ് പ്രതീക്ഷ.  പുതിയ യാനങ്ങളുടെ പ്രഖ്യാപനത്തിനും ഇത്തവണത്തെ ബോട്ട് ഷോ സാക്ഷിയാകും.

MORE IN GULF
SHOW MORE