ലോകത്തെ ഏറ്റവും വലിയ ഇൻഫ്ലേറ്റബിൽ പാ‍‍ർക്ക്; ഗിന്നസ് റെക്കോര്‍ഡില്‍ ദുബായ്

dubai-jump
SHARE

ലോകത്തെ ഏറ്റവും വലിയ ഇൻഫ്ലേറ്റബിൽ പാ‍‍ർക്കുള്ള നഗരമെന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഇനി ദുബായ്ക്ക് സ്വന്തം. ദുബായ് പാ‍ർക്സ് ആൻഡ് റിസോർട്ടിലാണ് ജംപ് എക്സ് എന്ന ഇൻഫ്ലേറ്റബിൾ പാർക്ക് ഒരുക്കിയിരിക്കുന്നത്. 1262 ചതുരശ്ര മീറ്ററാണ് വിസ്തീർണം. ഒരേസമയം നാനൂറ് പേ‍രെ  ഉൾക്കൊള്ളാനാകും. ബാസ്ക്കറ്റ് ബോൾ കോർട്ട് ഉൾപ്പെടെ 15 വിഭാഗങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. അമേരിക്കയിലെ ബിഗ് ബൗൺസ് പാർക്കിന്റെ റെക്കോർഡാണ് ജംപ്എക്സ് തകർത്തത്. മണിക്കൂറിന് ഒരാൾക്ക് അറുപത് ദി‍ർഹമാണ് പ്രവേശനഫീസ്. നാലുപേർ അടങ്ങുന്ന കുടുംബത്തിന് 180 ദി‍ർഹമാണ് നിരക്ക്. 

MORE IN GULF
SHOW MORE