
ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കം. യുഎഇയുടെ സാംസ്കാരിക നഗരത്തിൽ ഇനി ഒന്നരാഴ്ചക്കാലം വെളിച്ചതിന്റെ വർണവിസ്മയക്കാഴ്ചകൾ കാണാം. ഷാർജ യൂണിവേഴ്സിറ്റി സിറ്റിഹാളിലായിരുന്നു ലൈറ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം. വർണങ്ങൾ വാരിവിതറിയ വെടിക്കെട്ട് അകമ്പടിയായി.
ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും പ്രതിബാധിക്കുന്ന ദൃശ്യവിരുന്നാണ് ഒരുക്കിയത്. വെളിച്ചം തേടി പോകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രീകരിച്ചത്. തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്നത്. അൽ നൂർ മസ്ജിദ്, അൽറഫിസാ ഡാം, കൽബ ക്ലോക്ക് ടവർ മജാസ് പാര്‍ക്ക് തുടങ്ങി 13 ഇടങ്ങളിലായാണ് ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്. യൂണിവേഴ്സിറ്റി സിറ്റിയിലെ ലൈറ്റ് വില്ലേജാണ് മേളയുടെ മറ്റൊരു ആകർഷണം. കാർണിവലിന് സമാനമായ ഒരുക്കങ്ങളാണിവിടെ