ഒരു യാത്രയ്ക്കിടെ മൂന്നുതവണ ഗതാഗതലംഘനം; ഡ്രൈവർ അറസ്റ്റിൽ– വിഡിയോ

car-accidents
SHARE

വാഹനമോടിക്കലിനിടയിലുണ്ടാകുന്ന അശ്രദ്ധ ചിലപ്പോള്‍ വലിയ അപകടത്തിന് കാരണമായേക്കും. അശ്രദ്ധമായി വാഹനമോടിച്ച് അപകടം ക്ഷണിച്ചുവരുത്തുന്നത് ഗുരുതരമായ ഗതാഗതലംഘനമായി തന്നെയാണ് കണക്കാക്കുന്നത്.  എന്നാല്‍ ഒരു യാത്രയ്ക്കിടെ തന്നെ മൂന്നുവട്ടം ഗതാഗതലംഘനം നടത്തുന്ന ആളെ എന്ത് ചെയ്യണം? അബുദാബി പൊലീസാണ് അപകടകരമാംവിധം വാഹനമോടിച്ച ഇത്തരത്തിലുള്ള ഒരാളെ അറസ്റ്് ചെയ്തത്. 

റോഡിലുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തുംവിധമാണ് ഇയാള്‍ കാര്‍ ഓടിച്ചതെന്നും കനത്ത പിഴ ചുമത്താവുന്ന ഗുരുതര ട്രാഫിക് ലംഘനമാണ് ഇതെന്നും പൊലീസ് പറഞ്ഞു. ആയാളുടെ വാഹനം സഞ്ചരിച്ചിരുന്ന ഹൈവേയിൽ വലിയ തിരക്കില്ലെങ്കിലും, ഡ്രൈവർ തന്റെ പാതയിൽ നിൽക്കാൻ വിസമ്മതിക്കുകയും മറ്റു വാഹനങ്ങളെ ടെയിൽഗേറ്റ് ചെയ്യുകയും ചെയ്തു. ഇത് ഒന്നിലേറെ തവണ കൂട്ടിയിടിക്കലിന് കാരണമായി. നിയമലംഘനത്തിന്റെ വിഡിയോ പൊലീസ് തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കിട്ടത്.

 തെറ്റായ ഓവർടേക്കിന് 600 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ഇയാള്‍ക്ക് ശിക്ഷ ലഭിക്കും. സമാന്തരപാതയിൽ നിന്നുള്ള മറികടക്കൽ. ഡ്രൈവർക്ക് 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കാവുന്ന ഗുരുതരമായ ലംഘനമാണിത്.മറ്റു വാഹനങ്ങളിൽ നിന്നു സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക എന്ന നിയമലംഘനത്തിന്   400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.ഡ്രൈവർമാരുടെ അശ്രദ്ധമായ പെരുമാറ്റം ഗതാഗതക്കുരുക്കിന് ഇടയാക്കുകയും റോഡിലെ മറ്റ് വാഹനയാത്രക്കാരെ അപകടത്തിലാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. 

Abu Dhabi Police arrest reckless driver for violating traffic rules

MORE IN GULF
SHOW MORE