യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്റെ ആരോഗ്യ പങ്കാളി; മെഡ്കെയറിന് ഇനി കൂടുതൽ ചുമതലകൾ

medcarewb
SHARE

യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്റെ ആരോഗ്യ പങ്കാളിയായി,, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കീഴിലുള്ള മെഡ്കെയർ ഹോസ്പിറ്റൽ ഷാ‍ർജയെ തിരഞ്ഞെടുത്തു. ദുബായിലെ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഷെയ്ഖ് സുഹൈൽ ബിന്‍ ബുത്തി അല്‍ മക്തുമാണ് പ്രഖ്യാപനം നടത്തിയത്. സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ കീഴില്‍ പരിശീലനം നടത്തുന്ന കുട്ടികളുടെ കായികശേഷി വര്‍ധിപ്പിക്കുക, ആരോഗ്യപരിചരണം ഉറപ്പാക്കുക തുടങ്ങിയവയാണ് മെഡ്‌കെയറിന്റെ ചുമതലകൾ.

MORE IN GULF
SHOW MORE