ട്വന്‍റി 20 ചാംപ്യൻഷിപ്പ് യു.എ.ഇ ക്രിക്കറ്റിന് കരുത്ത് പകരുമെന്ന് വെസ്റ്റ് ഇൻഡീസ് താരങ്ങൾ

uae-cricket
SHARE

യുഎഇ ആതിഥ്യമരുളുന്ന പ്രഥമ ഇന്‍റർനാഷനൽ ലീഗ് ട്വന്‍റി 20 ചാംപ്യൻഷിപ്പ് യു.എ.ഇ ക്രിക്കറ്റിന് കരുത്ത് പകരുമെന്ന് വെസ്റ്റ് ഇൻഡീസ് താരങ്ങളായ കീറൺ പൊള്ളാഡും ഡ്വൈൻ ബ്രാവോയും. ദുബായിയിൽ ജെ.ബി.എസ്. ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ആസ്ഥാനത്ത്  ഗോൾഡൻ വീസ ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു ഇരുവരും. രാജ്യത്തെ യുവതാരങ്ങൾക്ക് ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ചാംപ്യൻഷിപ്പ് സഹായിക്കും. യു.എ.ഇയുടെ ഗോൾഡൻ വീസ കായിക താരങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതാണെന്നും ഇരുവരും പറഞ്ഞു. വരും ലോകകപ്പിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ വെസ്റ്റിൻഡീസ് ടീമിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കീറൺ പൊള്ളാഡ് വ്യക്തമാക്കി. ചെന്നൈയുടെ ബൗളിങ് കോച്ച് എന്നത് കൂടുതൽ ഉത്തരവാദിത്വം നൽകുന്നുവെന്നും യുവ ബൗളർമാരെ പ്രചോദിപ്പിക്കാൻ  അവസരം ഉപയോഗപ്പെടുത്തമെന്നും ബ്രാവോ പറഞ്ഞു.

MORE IN GULF
SHOW MORE